കടവനാട്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് കടവനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നാനി ഒരു പ്രധാനപ്പെട്ട തുറമുഖനഗരമാണ്.

പൊന്നാനിക്കളരി-കവിമുറ്റം

കൈരളിയുടെ സാംസ്കാരിക ഭൂമിയിൽ കയ്യൊപ്പു ചാർത്തിയ ഒരുപാടു സാഹിത്യകാരൻമാരുടേയും കവികളുടേയും കേളീരംഗമാണ് പൊന്നാനി. 'പൊന്നാനിക്കളരി 'എന്നു പേരുകേട്ടസാഹിത്യകൂട്ടായ്മയിലൂടെ പിച്ചവെച്ച് വളർന്നുവന്ന പ്രതിഭകളുടെ പ്രവർത്തന മേഖലയാണ് ഇവിടം.

ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, കുട്ടികൃഷ്ണമാരാർ, ഗോപാലക്കുറുപ്പ്, V.T. ഭട്ടതിരിപ്പാട്, M. ഗോവിന്ദൻ, അക്കിത്തം, K. കേളപ്പൻ, തുടങ്ങിയവർ പ്രധാനികളായിരുന്നു.

ഇവരുടെ സ്മരണാർത്ഥം കൊല്ലൻപടിയിൽ 'കവിമുറ്റം' എന്ന പേരിൽ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നു.