എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/അക്ഷരവൃക്ഷം/നിലാവ്

19:38, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/നിലാവ് എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/അക്ഷരവൃക്ഷം/നിലാവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലാവ്

രാത്രിയുടെ വാതിൽ തുറന്നുവരുന്നൊരു-
സൗന്ദര്യവതിയായ പൂനിലാവ്.
കളങ്കമില്ലാത്തൊരു മന്ദഹാസത്തോടെ-
അതിഥിയായെത്തുന്ന വെൺനിലാവ്.

പടിവാതിലിൽ വന്നു നിൽക്കുന്നയെന്നെയും-
നോക്കി ചിരിക്കുന്ന പൊൻനിലാവേ.
രാവിനെ പകലാക്കി മാറ്റുന്നൊരീശോഭ-
എങ്ങുനിന്നെങ്ങുനിന്നാരുതന്നു?

തിങ്കളുദിക്കുന്ന നേരത്തു കൂട്ടത്തിൽ
അതിഥിയായെത്തുന്ന താരകങ്ങൾ
നിങ്ങളൊന്നിച്ചു ജ്വലിച്ചു നിൽക്കുമ്പോൾ
വിണ്ണിലൊരുദ്യാനമെന്നപോലെ.
വിണ്ണിൽ പ്രകാശം പരത്തുന്ന
നിങ്ങളെ നോക്കിയിരിക്കാനായെന്തുഭംഗി.

അൻസിയ. എസ്
8 B എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 02/ 2025 >> രചനാവിഭാഗം - കവിത