എ.എൽ.പി.എസ്. കരിപ്പോടി
വിലാസം
കരിപ്പോടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോ‍‍‍ഡ്
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712220





ചരിത്രം

1926 ല്‍ കരിപ്പോടി എന്ന സ്ഥലത്ത് സ്ഥാപിതമായ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍ ശ്രീ. കൊറഗന്‍ ആചാരിയായിരുന്നു.ആദ്യം അ‍ഞ്ച് ക്ലാസ്സുണ്ടായിരുന്നു. പ്രീ - കെ.ഇ.ആര്‍ പ്രകാരമുള്ള സ്കൂളില്‍ അന്ന് 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിരുന്നു.2011 മുതല്‍ ഈ വിദ്യാലയം പ്രീ - കെ.ഇ.ആര്‍ കെട്ടിടത്തില്‍ നിന്നും മാറ്റി സമീപ സ്ഥലമായ ആറാട്ടുകടവില്‍ പാലക്കുന്ന് ശ്രീ. ഭഗവതിക്ഷേത്ര ഭരണസമിതി വക കെട്ടിടത്തില്‍ ( കെ.ഇ.ആര്‍ ) അവരുടെ നേതൃത്വത്തില്‍ വളരെ മികച്ചനിലയില്‍ കരിപ്പോടി പ്രദേശത്തിന്റെ ഒന്നാകെ സരസ്വതീ ക്ഷേത്രമായി പ്രവര്‍ത്തിച്ചുവരികയാണ്. ഒന്ന് മുതല്‍ നാലുവരെ ക്ലാസ്സുകളിലായി 90 കുട്ടികളും പ്രീ - പ്രൈമറി ക്ലാസ്സിലായി 28 വിദ്യാര്‍ത്ഥികളും അന്ന് ഇവിടെ പഠനം നടത്തുന്നുണ്ട്.ബേക്കല്‍ ഉപജില്ലയിലെ മികച്ച സ്കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലുള്ള ഈ വിദ്യാലയത്തില്‍ മലയാളം, ഇംഗ്ലീഷ് ഭാഷാപഠനത്തിനു പുറമെയായി എല്ലാ കുട്ടികള്‍ക്കും അറബി ഭാഷാപഠനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

45 സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ്‌മുറികളുണ്ട്. സ്കൂളിന് പ്രവര്‍ത്തന സജ്ജമായ രണ്ട് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഐ.ടി അധിഷ്ടിത വിദ്യാഭ്യാസമെത്തിക്കുന്നതിലേക്കായി ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ കമ്പ്യൂട്ടറുകള്‍ക്കായി ശ്രമിച്ചുവരുന്നു.നല്ല ഉച്ചഭക്ഷണപ്പുര, എല്ലാ കുട്ടികള്‍ക്കും യൂറിനല്‍, ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.രണ്ട് റാംപുകള്‍ ഉണ്ട്.എന്നും കുടിവെള്ളം ലഭിച്ചുവരുന്ന ബോര്‍വെല്‍ സ്കൂളിനുണ്ട്.ബ്രോഡ്ബാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ശുചിത്വ സേന
  • പ്രവൃത്തി പരിചയം
  • ആരോഗ്യ ക്ലബ്ബ്
  • വായനാ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സോപ്പ് നിര്‍മാണം
  • പഠന യാത്ര

മാനേജ്‌മെന്റ്

1926 ല്‍ ശ്രീ. കൊറഗന്‍ ആചാരി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 2011 മുതല്‍ പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നത്. സ്കൂളിന് മനോഹരമായ കെട്ടിടവും, യാത്രാ സൗകര്യവും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിതന്നിട്ടുണ്ട്.ഉദുമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കരിപ്പോടി&oldid=263884" എന്ന താളിൽനിന്ന് ശേഖരിച്ചത്