എൽ. പി. എസ്. മാലയിൽ/എന്റെ ഗ്രാമം
വെളിയം
വെളിയം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്താണ് മനോഹരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 30280 ചതുരശ്ര മീറ്റർ വിസ്തൃതൃതിയുള്ള വെളിയം വില്ലേജിലെ ജനസംഖ്യ 32030 ആണ്. മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലും കൊട്ടാരക്കര നിയോജക മണ്ഡലത്തിലുമാണ് വെളിയം ഉൾപ്പെടുന്നത്. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ പാറക്വാറികൾ സ്ഥിതി ചെയ്യുന്നത് വെളിയം ഗ്രാമ പഞ്ചായത്തിലാണ് . വെളിയം ഭാർഗ്ഗവൻ , കുടവട്ടൂർ മുരളി തുടങ്ങി ഒട്ടേറെ കലാ-കായിക , രാഷ്ട്രീയ- സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരുടെ നാടാണ് വെളിയം . മറവൻ മല , മയിലാടുംകുന്ന് , മാൻ ചാടിപ്പാറ ....... തുടങ്ങിയ നയനമനോഹരങ്ങളായ സ്ഥലങ്ങൾ ഗതകാല സ്മരണകളുണർത്തി ഇവിടെയുണ്ട്.വിനോദ സഞ്ചാരികളെ ആകർഷിച്ച് കൊണ്ട് മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതിയും ഇവിടെ സ്ഥിതി ചെയ്യുന്നു .
കൃഷി
കൂടുതൽ ആളുകളും കൃഷിക്കാരാണ്. നെല്ലും തെങ്ങും വാഴയും മരച്ചീനിയും കൃഷിചെയ്ത് വരുന്നു. ഇന്ന് റബ്ബർ കൃഷിയിലേയ്ക്കു തിരിഞ്ഞിരിക്കുന്നു.
ചരിത്രം
വേളി യാൻ എന്ന് പേരുള്ള ഒരു നാട്ടുരാജാവ് ഇവിടം ഭരിച്ചിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെയാണ് വെളിയം എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. വേളിയാൻ രാജാവ് നല്ലീലി പെണ്ണിനെ വിവാഹം ചെയ്തെന്നും അങ്ങനെ നല്ലില എന്നേ പേരിൽ സ്ഥലം ഉണ്ടായെന്നും പറയപ്പെടുന്നു. വെളിയത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് നല്ലില സ്ഥിതി ചെയ്യുന്നത്