എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കുഞ്ഞെഴുത്തുകൾ/രചനോത്സവം 2024-25

08:00, 28 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Basithakode (സംവാദം | സംഭാവനകൾ) (' ആപത്തിലെ സഹായി ഒരിടത്ത് ഒരു കാട്ടിൽ കിട്ടു കുരങ്ങനും കുഞ്ഞും താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു കുരങ്ങൻ മരത്തിൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആപത്തിലെ സഹായി

ഒരിടത്ത് ഒരു കാട്ടിൽ കിട്ടു കുരങ്ങനും കുഞ്ഞും താമസിച്ചിരുന്നു. ഒരു ദിവസം കിട്ടു കുരങ്ങൻ മരത്തിൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് വിശന്നു വലഞ്ഞ പശു അമ്മ വന്നു. എന്നിട്ട് കിട്ടുവിനോട് ചോദിച്ചു: എനിക്ക് എന്തെങ്കിലും തരുമോ?വിശന്നിട്ട് വയ്യ.. അപ്പോൾ കിട്ടുപറഞ്ഞു: എന്റെ കയ്യിൽ കുറച്ച് പഴം മാത്രമേ ഉള്ളൂ അത് എന്റെ കുഞ്ഞിന് ഉള്ളതാണ്. പശു അമ്മയുടെ വിഷമം കണ്ട് കിട്ടുവിന് പാവം തോന്നി. കിട്ടു തന്റെ കൈയിലെ പഴം എടുത്തു പശുവമ്മക്ക് കൊടുത്തു. എന്റെ കുഞ്ഞു ഉറങ്ങുകയാണ്, നീ ഇത് കഴിച്ചോ കിട്ടുപറഞ്ഞു. അവൻ ഉണരുമ്പോഴേക്കും ഞാൻ എവിടെ നിന്നെങ്കിലും പഴം പറിച്ചോളാം.  പശു അമ്മക്ക് കിട്ടു പറഞ്ഞത് കേട്ട് സന്തോഷമായി. അങ്ങനെ അവർ കുറെ കാലം സന്തോഷത്തോടെ ജീവിച്ചു.

മുഹമ്മദ് സയാൻ സി