എ.എം.എൽ.പി.എസ്. പുത്തുപാടം/പ്രവർത്തനങ്ങൾ

23:04, 20 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tr-18353 (സംവാദം | സംഭാവനകൾ) (കവിത - തുറന്നിട്ട ടാപ്പ്)

സാഹിത്യവേദി

കവിത 

കറണ്ടു തീർന്നാൽ

അമ്മേ അമ്മേ വായോ

മാമു തരാൻ വായോ

ഫാനില്ലാതെ ലൈറ്റില്ലാതെ

മാമുണ്ണാൻ വായോ

ചൊല്ലീട്ടും ചൊല്ലീട്ടും കേൾക്കാഞ്ഞ്

കറണ്ടിനെയങ്ങു തീർത്തില്ലേ?

കാറ്റായും വെളിച്ചായും

കത്തിയിരിക്കും

സൂര്യനമ്മാവാ കാത്തോളണേ.

- ഫാത്തിമ ഹന്ന കെടി (4B)

തുറന്നിട്ട ടാപ്പ്

കുഞ്ഞിക്കയ്യും നീട്ടീട്ട്

ഓടി വന്നു മുറ്റത്ത്

ചാറൊലിക്കും കയ്യുമായി

ഓടി വന്നീ മുറ്റത്ത്.

കഴുകാനയ്യോ വെള്ളമില്ല

ടാപ്പാണെങ്കിൽ കാറി വിളിച്ചേ

തിരിച്ചിട്ടും തിരിച്ചീട്ടും കാര്യമില്ല.

ടാപ്പിലെത്തും വെള്ളത്തെ

കൊണ്ടുവന്നവനാരാന്ന്,

മറന്നുപോയത് നീയല്ലേ?

- മുഹമ്മദ് ഹുബാബ് പിഎ (4A)