അറബിക് ക്ലബ്‌

സയൻസ് ക്ലബ്‌

സോഷ്യൽ സയൻസ് ക്ലബ്‌

2024 25 വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 23ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം പാലിച്ച് അത്യാവേശത്തോടെ നടത്തി. നാല് സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ നിതാബിൻ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു ലോക ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് പോസ്റ്റർ രചന, പ്ലക്കാർഡ് നിർമ്മാണം ലഹരി വിമുക്ത റാലി എന്നിവ സംഘടിപ്പിച്ചു ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം റാലി എന്നിവ നടത്തി. സഡോക്കോ കൊക്കുകളെ നിർമ്മിച്ചു യുപി വിഭാഗം സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ അനീസ് മുഹമ്മദ് ഒന്നാം സ്ഥാനം നേടി ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നെഹ്റു ക്വിസ് മത്സരത്തിൽ സുകൃത ഒന്നാം സ്ഥാനം നേടി.

ഉറുദു ക്ലബ്‌

വായനാദിനവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ഉറുദു ക്ലബ്ബിൻറെ കീഴിൽ വായനാ മത്സരം നടത്തി ഏഴാം തരത്തിൽ ഒന്നാം സ്ഥാനം ഷഹനക്കും ആറാംതരത്തിൽ നിയ ഫാത്തിമക്കും അഞ്ചാംതരത്തിൽ ഫാത്തിമഫിദ ക്കും ഒന്നാം സ്ഥാനം ലഭിച്ചു. ഉറുദു ഡമാക്കാ ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി 2024 25 വർഷത്തെ ഉറുദു ക്ലബ്ബിൻറെ കീഴിലുള്ള ഫുട്ബോൾ കോച്ചിങ്ങിന് തുടക്കം കുറിച്ചു പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഫുട്ബോൾ കോച്ചിംഗ് തലപ്പരുമണ്ണ ട്ടറഫിൽ വച്ച് നടത്തിവരുന്നു റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറാംതരത്തിലെ റുഷ്ദാ ഫാത്തിമക്ക് സമ്മാനം നൽകുന്നു ഉറുദു ക്ലബ്ബിന്റെ കീഴിൽ നടക്കുന്ന ക്രാഫ്റ്റ് വർക്കിൽ നിന്ന്

പരിസ്ഥിതി, സീഡ്, ഹെൽത്ത്,ക്ലബ്ബ്

IT ക്ലബ്‌

ഇംഗ്ലീഷ് ക്ലബ്‌

ഹിന്ദി ക്ലബ്‌

സ്കൂളിലെ ഹിന്ദി ഭാഷാ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് ജൂലായ് 25 ചൊവ്വാഴ്ച ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഹിന്ദി അധ്യാപിക അശ്വതി ടീച്ചർ നടത്തി. കുട്ടികളിൽ നിന്ന് കൺവീനറെയും ജോയിൻ കൺവീനറെയും തിരഞ്ഞെടുത്തു. അക്ഷരങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഹിന്ദി വായന കാർഡുകൾ തയ്യാറാക്കി. ഹിന്ദി ബാല ഗീതങ്ങൾ ശേഖരിച്ചു. പരിസ്ഥിതി ദിനം ഹിന്ദി ദിനം ശിശുദിനം സ്വാതന്ത്രദിനം എന്നിങ്ങനെ പ്രാധാന്യമുള്ള ദിവസങ്ങളിൽ കുട്ടികൾ പ്ലക്കാഡുകളും പോസ്റ്ററും തയ്യാറാക്കി.

ഗണിത ക്ലബ്‌

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗണിതശാസ്ത്രമേള നടത്തുകയും അതിൽ മികച്ച കുട്ടികളെ വിവിധ ഇനങ്ങളിലായി തിരഞ്ഞെടുക്കുകയും അതേത്തുടർന്ന് സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുന്നതിനായി കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നടത്തുകയും ചെയ്തു. വിവിധതരം ഇനങ്ങളായ ഗെയിം, പസിൽ, ജ്യോ മട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് പ്രോഗ്രാമുകൾ എന്നിവയ്ക്കായി പരിശീലനങ്ങൾ നൽകി.

സ്കൂൾ JRC