സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടം

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപിക്ക് 15ഉം എൽപിക്ക് 17ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്സുകളും ഹയർസെക്കണ്ടറി ക്ലാസ്സുകളും ഹൈടെക് ആണ്

സ്കൂൾ ഓ‍ഡിറ്റോറിയം

പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മികച്ച ഒരു ഓഡിറ്ററിയം സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്.മുകളിൽ ഷീറ്റ് വിരിച്ച് ഇന്റർ ലോക്ക് പതിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്ക് മഴയും വെയിലും കൊള്ളാതെ അസംബ്ലിക്കും മറ്റ് പരിപാടികൾക്കും ഒത്ത് ചേരാൻ ഓഡിറ്റോറിയം സഹായകമാകുന്നു. സ്കൂളിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക സംഘടനകളുടെയും പരിപാടികൾ ഇവിടെ വച്ച് നടത്തപെടുന്നു

സ്കൂൾ ബസ്സ്

എം പി, എം എൽ എ എന്നിവരുടെ  പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതും പി ടി എ യുടെ നേതൃത്വത്തിൽ വാങ്ങിയതുമായ ആറ്  ബസ്സുകളാണ് സ്കുുളിന്  ഇപ്പോൾ നിലവിലുള്ളത്. ഈ ബസ്സുകൾ രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകൾ വീതം സർവ്വീസ് നടത്തുന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത്, കയ്യൂർ ചീമേനി പഞ്ചായത്ത്, നീലേശ്വരം മുൻസിപ്പാലിറ്റി എന്നിവടങ്ങളിലെ വിദൂരഭാഗങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസമാണ് സ്കൂൾ ബസ്സ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ്  ശ്രീ സുനിൽ കുമാർ പി വി, ശ്രീമതി ഷീബ വി എന്നിവർക്കാണ്.

സ്കൂൾ ഗ്രൗണ്ട്

സ്കുളിന് മുന്നിലായി വിശാലമായ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഉപജില്ലാ തലത്തിലും, ജില്ലാതലത്തിലുമുള്ള വിവിധ മേളകൾക്കും, പ്രാദേശികമായ ടൂർണ്ണമെന്റുകൾക്കും ഈ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫെൻസിങ്ങ് അടക്കമുള്ള ഗ്രൗണ്ടിന്റെ നവീകരണം നടന്ന് വരുന്നു.

പാചകശാല

സ്ഥല പരിമിതി ഉണ്ടെങ്കിലും കുട്ടികൾക്ക് നല്ല രീതിയിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള പാചകശാലയും ഭക്ഷണശാലയും ഉണ്ട്. പാചകശാലയിൽ റൈസ് വാഷിങ്ങ് മെഷീൻ, വെജിറ്റബിൾ കട്ടിങ്ങ് മെഷീൻ. സ്റ്റീം കുക്കർ എന്നിവ നിലവിലുണ്ട്. ഗ്യാസിന് പുറമെ സ്കൂളിലെ ഉച്ചഭക്ഷണ മാലിന്യം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള ഗ്യാസും പാചകത്തിന് ഉപയോഗിക്കുന്നു. ഗ്യാസ് കുറ്റികൾ‌ പാചകശാലയ്ക്ക് പുറത്ത് പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു. പാചകശാലയിൽ ഫയർ എക്സ്റ്റിങ്ക്വിഷറും സ്ഥാപിച്ചിട്ടുണ്ട്. ശ്രീമതി ഭവാനി, ശ്രീമതി സുശീല എന്നിവരാണ് പാചകതൊഴിലാളികൾ. ഉച്ചഭക്ഷണത്തിന്റെ ചാർജ്ജ് ശ്രീ മുരളീധരൻ മാസ്റ്റർക്കാണ്.

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെ ഇരുപത്തിരണ്ട് ക്ലാസ്സ് റുമുകൾ ഹൈടെക് ആയി മാറി. എല്ലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്.യു പി വിഭാഗത്തിൽ അഞ്ച് ക്ലാസ്സ് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. . ഹൈടെക് ഉപകരണങ്ങളുടെ പരിചരണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. ഹയർസെക്കന്ററിയിലെ എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്.

കമ്പ്യൂട്ടർ ലാബ്

യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി 60 കമ്പ്യൂട്ടറുകൾ നലവിലുണ്ട്. കുട്ടികൾക്ക് സൗകര്യപ്രദമായി പ്രാക്ടിക്കൽ വർക്കുകൾ ചെയ്യാനുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്.

സയൻസ് ലാബ്

ഹൈസ്കൂൾ വിഭാഗത്തിന് ശാസ്ത്രപോഷിണി ലാബ് നിലവിലുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേത‍ത്വത്തിൽ മികച്ച സയൻസ് ലാബും ഒരുക്കിയിട്ടുണ്ട്. ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്.

ലാബിന്റെ ചാർജ്ജ് ശ്രീ ജ്യോതിരാജ് മാസ്റ്റർക്കാണ് നല്കിയിരിക്കുന്നത്

സ്കൂൾ ലൈബ്രറി

മികച്ച രീതിയിൽ ക്രമീകരിച്ച നല്ല ലൈബ്രറി സ്കൂളിനുണ്ട്. വിവിധ ഭാക്ഷകളിലായി 10000ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്. ലൈബ്രറിയോട് അനുബന്ധിച്ച് റീഡിങ്ങ് റൂം ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും സജീവമാണ്.