Schoolwiki:എഴുത്തുകളരി/Jomypathy

10:49, 13 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('===നവംബർ 13 കുട്ടികളുടെ ഹരിതസഭ രൂപീകരിച്ചു.=== മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവംബർ 13 കുട്ടികളുടെ ഹരിതസഭ രൂപീകരിച്ചു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ശുചിത്വബോധവും, ശാസ്ത്രീയമാലിന്യ നിർമാർജ്ജന ബോധവും വളർത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹരിതസഭ രൂപീകരിച്ചു.തച്ചങ്ങാട് പ്രദേശങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ നിലവിലെ അവസ്ഥ, മാലിന്യക്കൂനകൾ, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, ജലാശയങ്ങളുടെ മലിനീകരണം, ഒറ്റ തവണ ഉപയോഗമുള്ള നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം, വിൽപ്പന തുടങ്ങിയ നിയമലംഘനങ്ങൾ സംബന്ധിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ഹരിതസഭ രൂപീകരണയോഗം പ്രധാനാധ്യാപകന ഈശ്വരൻ കെ.എം നിർവ്വഹിച്ചു.മധുസൂദനൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.സീഡ്-പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ജയേഷ് കെ നന്ദിയും പറഞ്ഞു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Jomypathy&oldid=2611444" എന്ന താളിൽനിന്ന് ശേഖരിച്ചത്