ഒളിമ്പ്യൻ ശ്രീജേഷ്

14:12, 5 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{prettyurl|P.R. Sreejesh}} അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന '''പി.ആർ. ശ്രീജേഷ്'''.<ref>{{Cite we...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.[1] 2020 സമ്മർ ഒളിമ്പിക്സ് പുരുഷ ഫീൽഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ ദേശീയ ടീമിന്റെ വെങ്കല മെഡൽ നേട്ടത്തിൽ ശ്രീജേഷ് നിർണായക പങ്ക് വഹിച്ചു.[2]

ജീവചരിത്രം

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മേയ് 8നു ജനിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.[3]

ആദ്യകാല ജീവിതം

കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി.എസിലും സെന്റ് ജോസഫ്‌സ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസ ജീവിതം.കൃഷിക്കാരനായ അച്ഛൻ പി.ആർ രവീന്ദ്രനെ സഹായിക്കുവാൻ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു. 2000 ൽ ആണ് ശ്രീജേഷ് ജി.വി.രാജ സ്കൂളിലെത്തുന്നത്. അത്ലറ്റിക് വിഭാഗത്തിലാണ് ശ്രീജേഷ് ജി.വി. രാജയിൽ പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയതലത്തിൽ കളിക്കാനായി

പുരസ്കാരങ്ങൾ

അവലംബം

"https://schoolwiki.in/index.php?title=ഒളിമ്പ്യൻ_ശ്രീജേഷ്&oldid=2606396" എന്ന താളിൽനിന്ന് ശേഖരിച്ചത്