ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/എന്റെ ഗ്രാമം

17:19, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nisharajeev2016 (സംവാദം | സംഭാവനകൾ) (→‎ആദ്യകാല ഗതാഗതം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[1]

മാറഞ്ചേരിയുടെ ചരിത്രം

 
മാറഞ്ചേരി

മലപ്പുറം ജില്ലയിലെ തെക്കേ അറ്റത്തെ പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് മാറഞ്ചേരി ഐക്യകേരളം രൂപമെടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന മലബാർ ജില്ലയിലെ തെക്കേ അറ്റത്തുള്ള താലൂക്കായ പൊന്നാനി താലൂക്കിൽ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.

            സാമൂതിരിക്കും കൊച്ചിൻ രാജാക്കന്മാർക്കുമിടയിൽ മധ്യവർത്തിയായി കിടന്നിരുന്ന ഒരു പ്രദേശം എന്ന മാറഞ്ചേരിയെ വിളിക്കാം.

        ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ സങ്കേതം മാറഞ്ചേരി ആയതിനാലും രാജാക്കന്മാരെ അരിയിട്ട് വാഴ്ച നടത്തുവാനുള്ള അവകാശം തമ്പ്രാക്കൾക്കു അര്ഹതപ്പെട്ടതായതിനാലുമാണ് ഈ സ്ഥാനം ലഭിക്കുന്നത്.

പേരിന്റെ പഴക്കം

    മറവന്മാരുടെ ചേരിയാണ് മാറഞ്ചേരി ആയതെന്നു പറയപ്പെടുന്നു.കോകസന്ദേശത്തിലെ ഇരുപത്തെട്ടാമത്തെ ശ്ലോകത്തിൽ മാറഞ്ചേരിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

 മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം

സ്വാതന്ത്ര്യസമര ഘട്ടങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പൊന്നാനി കേന്ദ്രീകരിച്ചു നടന്നിരുന്ന സമര സന്നാഹങ്ങളുടെയും ഗാന്ധിയൻ സമര മാർഗ്ഗങ്ങളുടെയും ഖിലാഫത്തു

പ്രക്ഷോഭങ്ങളുടെയും പ്രധാന മസ്തിഷ്ക്കങ്ങൾ മാറഞ്ചേരിക്കാരുടെ ആയിരുന്നു .പനമ്പാട് ജീവിച്ചിരുന്ന പറയരിക്കൽ കൃഷ്ണപ്പണിക്കർ ആയിരുന്നു ഗാന്ധിസത്തെ പൊന്നാനിയിൽ ഒരു ആദർശ സംഹിതയായി വികസിപ്പിച്ചെടുത്തത് .അധ്യാപകനായിരുന്ന അദ്ദേഹം 29 വയസ്സിൽ അകാല മൃത്യു വരിച്ചു .കൃഷ്ണപ്പണിക്കാരുടെ ഓർമക്കായി മാറഞ്ചേരി പനമ്പാട് മുതൽ പഴഞ്ഞി വരെ ഉള്ള റോഡ് കൃഷ്ണപ്പണിക്കർ റോഡ് എന്ന് നാമകരണം ചെയ്തട്ടുണ്ട് .

 
മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം

മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് .

  1. ആരാധനാലയങ്ങൾ മാറഞ്ചേരി ശിവക്ഷേത്രവും കോടഞ്ചേരി ജുമാമസ്ജിദുമാണ് മാറഞ്ചേരിയിലെ  ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങൾ കല്ലിലും മരത്തിലും നിർമിതമായ ഈ ആരാധനാലയങ്ങൾ മാറഞ്ചേരിയിലെ പ്രാചീന കേരളീയ കെട്ടിട നിർമാണ കലയുടെ ഉത്തര മാതൃകകളനു . കോടഞ്ചേരി ജുമാമസ്‌ഷീദിനു  ൭൦൦ലധികം വര്ഷങ്ങളുടെ പഴക്കം കണക്കാക്കുന്നുണ്ട് .സമീപ പ്രദേശങ്ങളിൽ നിന്നും മൃതദേഹങ്ങൾ ഖബറടക്കാൻ അവിടേക്കാണ് കൊണ്ടുപോയിരുന്നത്   

ഭൂമിശാസ്ത്രം

ഈ ഗ്രാമത്തിന്റെ ഒരു വശത്ത് ബിയ്യം കായലും  നരണിപ്പുഴയും, മറുവശത്ത് വെളിയങ്കോട് ഗ്രാമവുമാണ്.നാലുഭാഗവും വെള്ളത്താൽ ചുറ്റപെട്ടതാണെന്ന് പറയാമെങ്കിലും തെക്ക് ഭാഗത്ത് കോടഞ്ചേരിയും പരിചകവും പുറങ്ങിന്റെ തെക്ക് പടിഞ്ഞാറേ മൂലയും വെളിയങ്കോട് പഞ്ചായത്തും ചേർന്ന് കിടക്കുന്നത് കൊണ്ട് ഈ പഞ്ചായത്ത് തികച്ചും ഒരു അർദ്ധ ദ്വീപാണെന്ന് പറയാം . വടക്ക് ഭാഗത്ത് കുണ്ടുകടവ് പുഴയും ബിയ്യം കായലും കിഴക്ക് ഭാഗത്ത് ബിയ്യം കായലും തെക്ക് കോടഞ്ചേരി പാലവും വെളിയങ്കോട് പഞ്ചായത്തും ,പടിഞ്ഞാറ് കനോലി കനാലും പഞ്ചായത്തിന് അതിരുകളായി കിടക്കുന്നു .

 
ബിയ്യം കായൽ

കേരളത്തിലെ പുഴകളുടെ പട്ടികയിൽ രേഖപ്പെടുത്താത്തതും സ്വന്തമായി അഴിമുഖമുള്ളതും വിവിധ പേരുകളിൽ അറിയപ്പെടുന്നതും ആയ കാഞ്ഞിരമുക്ക് പുഴയും പാടശേഖരങ്ങളും ആണ് മാറഞ്ചേരിയുടെ അതിരുകൾ നിശ്ചയിക്കുന്നത് .

എടപ്പാൾ പഞ്ചായത്തിനകത്ത് കിടക്കുന്ന ആളം ദ്വീപ് ,കാക്ക തുരുത്ത് ,കൊക്ക് തുരുത്ത് എന്നെ ചെറു ദ്വീപുകളും തുറുവണം ദ്വീപും മാറഞ്ചേരിയുടെ സ്വന്തമാണ് .പുറങ് ,കാഞ്ഞിരമുക്ക് ,മാറഞ്ചേരി എന്നീ പഴയ അംശങ്ങൾ ചേർത്താണ് മാറഞ്ചേരി പഞ്ചായത്ത് രൂപീകരിച്ചത് .

 

സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന വയൽ പ്രദേശങ്ങൾ ആണ് കോൾ നിലയങ്ങൾ .മാറഞ്ചേരിയിൽ പലയിടങ്ങളിലും കോൾ പടങ്ങൾ കാണാം.




ആദ്യകാല ഗതാഗതം

1964 നാണു മാറഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ റോഡിനു തുടക്കം കുറിച്ച് കൊണ്ട് കുന്നണി പാടത്തു കുടി റോഡ് നിർമിച്ചു കുണ്ടു കടവ് വരെ എത്തിച്ചത്. 1956 ൽ കോടമന നാരായണൻ നായർ മലബാർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കാലത്താണ് കുണ്ടുകടവ് കോട്ടപ്പടി റോഡിന്റെ പണി ആരംഭിച്ചത് . മുന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിനെ അതുവരെ ജലഗതാഗതം മാത്രം ആയിരുന്നു ആശ്രയം.

മുന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മാറഞ്ചേരി പഞ്ചായത്തിനെ അതുവരെ ജലഗതാഗതം മാത്രം ആയിരുന്നു ആശ്രയം. അതുകൊണ്ടു തന്നെ ധാരാളം ചുമട്ടു തൊഴിലാളികൾ ഉണ്ടായിരുന്ന ഇവിടെ. ചുമടിറക്കി വെക്കാൻ നാട് നീളെ ധാരാളം അത്താണികൾ നിർമ്മിച്ചിരുന്നു. ഇപ്പോഴും ഇവിടെ വിവിധ ഭാഗങ്ങളിൽ നിരവധി അത്താണികൾ കാണാം .അത്തരം അത്താണികൾ നിലനിൽക്കുന്ന കരിങ്കൽ അത്താണി എന്നൊരു സ്ഥലവും മാറഞ്ചേരിയിൽ ഉണ്ട്.

 

കനോലി കനാലിലൂടെ ചാവക്കാട് കണ്ടശാം കടവ് കൊടുങ്ങല്ലൂർ വഴി കൊച്ചി വരെ തെക്കോട്ടും തിരൂർ വരെ വടക്കോട്ടും ഉള്ള യാത്രകൾ നടത്തിയിരുന്നത് വള്ളങ്ങൾ ഉപയോഗിച്ചാണ് .