എസ്.വി.എൽ.പി.എസ് പാലേമാട്/എന്റെ ഗ്രാമം
പാലേമാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ എടക്കര പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് പാലേമാട്..
ഭൂമിശാസ്ത്രം
കോഴിക്കോട് - ഊട്ടി ദേശീയപാതയിൽ എടക്കരയിൽ നിന്നും 5 കിലോമീറ്റർ വടക്ക് കിഴക്ക് സഞ്ചരിച്ചാൽ പാലേമാട് എത്തും. കിഴക്കൻ ഏറനാടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായ ശ്രീ വിവേകാനന്ദ പഠന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഗ്രാമത്തിന്റെ കേന്ദ്രഭാഗത്താണ്. കലക്കൻ പുഴയാൻ ചുറ്റപ്പെട്ട പ്രദേശമാണ് പാലേമാട്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മരുതയെത്തും, ഈ സ്ഥലം തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. പശ്ചിമഘട്ടത്തിന്റെ താഴ് വരയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിരമണീയമായ ഗ്രാമമാണിത്.
= പൊതു സ്ഥാപനങ്ങൾ =
- എസ് വി വി എച്ച് എസ് എസ് പാലേമാട്
- പോസ്റ്റ് ഓഫീസ്
- മൃഗാശുപത്രി
== "പോസ്റ്റ് ഓഫീസ്"==
പാലേമാടു അങ്ങാടിയുടെ മദ്യഭാഗം ആയി കാണുന്നു.എടക്കര പോസ്റ്റോഫിസിന്റെ ഒരു ശാഖയാണ്.സ്കൂളിലെ ദൈനംതിന പ്രവർത്തനങ്ങൾക്കു ഈ പോസ്റ്റോഫിസ് വളരേ സഹായകമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ശ്രീ വിവേകാനന്ദ പഠന കേന്ദ്രം പാലേമാട്
വൈവിധ്യമാർന്ന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥാപനമാണ് ശ്രീ വിവേകാനന്ദ പഠന കേന്ദ്രം.പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ 10 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ വിദ്യാഭ്യാസ സമുച്ചയം ഒരുക്കിയിരിക്കുന്നത് ശ്രീ കെ ആർ ഭാസ്കരപിള്ള എന്ന ദർശകന്റെ മാത്രം പതിറ്റാണ്ടുകളുടെ സ്ഥിരോൽസാഹത്തിന്റെയും സ്വപ്നത്തിന്റെയും പ്രകടനമാണ്..തത്വചിന്തകൻ സാമൂഹിക പരിഷ്കർത്താവ് എല്ലാറ്റിനും ഉപരിയായി ഇന്ത്യയുടെ ദേശസ്നേഹിയായ സന്യാസി സ്വാമി വിവേകാനന്ദന്റെ പേരിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എളിയ തുടക്കമായിരുന്ന ഈ സ്കൂൾ 1963-ൽ ലോവർ പ്രൈമറിയായി സ്ഥാപിതമായി.1967ൽ അപ്പർ പ്രൈമറി സ്കൂൾ ആയും,1984 ൽ ഹൈസ്കൂളായും,1991ൽ ഒരു ബാച്ചോടെ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. 2000- ൽ V.H.S.E. വിഭാഗം ആരംഭിച്ചു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു. LKG മുതൽ post graduation വരെയും Bed, Health inspector തുടങ്ങിയ professional കോഴ്സുകളും പഠിച്ച് ഒരു വിദ്യാർത്ഥിക്ക് തന്റെ മുഴുവൻ വിദ്യാഭ്യാസവും പൂർത്തിയാക്കി പുറത്തിറങ്ങാനുള്ള അവസരം ഈ വിദ്യാലയം നൽകുന്നു.
ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.
പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,3 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
==ശ്രീവിവേകാനന്ദ സുവർണ്ണ ജൂബിലി ഹാൾ==
ശ്രീവിവേകാനന്ദ ഹൈസ്‌കൂളിൻ്റെ സുവർണ ജൂബിലി ആഘോഷവുമായി ബന്ധപെട്ട് നിർമ്മിച്ചതാണ് സ്‌കൂൾ ഓഡിറ്റോറിയം.സ്കൂളിൻ്റെ വിവിധ പരിപാടികൾ നടത്തുന്നതിന് ഈ ഓഡിറ്റോറിയം പ്രയോജനപ്രദമാണ്.വളരെ വിശാലവും സൌകര്യപ്രദവുമാണു് ഈ ഓഡിറ്റോറിയം.
പ്രമുഖ വ്യക്തികൾ
ശ്രീ മഞ്ചേരി കെ ആർ ഭാസ്കര പിള്ള
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ 1938 ജൂൺ പതിനാറാം തീയതി ജനനം. പുല്ലാട്, തെക്കേ കൂറ്റ് പുതുപറമ്പിൽ കാലയിൽ വീട്ടിൽ ഇടയാറ്റ് രാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകൻ. മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രം ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശില്പിയാണ് ഇദ്ദേഹം.ഭാര്യ തിരുവല്ല സ്വദേശിനിയായ സുമതിക്കുട്ടി അമ്മ. നാടിന്റെ സ്പന്ദനമായ ഇദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഒരു മനുഷ്യസ്നേഹിയും വാഗ്മിയും ദീർഘവീക്ഷണമുള്ള ആളുമാണ് ശ്രീ മഞ്ചേരി ഭാസ്കരപിള്ള.