ചെട്ടിയാംപറമ്പ്

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ കുടിയേറ്റ പ്രദേശമായ കേളകം പഞ്ചായത്തിൽ 1961 ൽ ഒരു പൊതുവിദ്യാലയം സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ ചിരകാല അഭിലാഷ പൂർത്തീകരണമായിരുന്നു ഈ വിദ്യാലയം വഴി സഫലമായത്. പ്രസ്‌തുത സ്‌കൂളാണ് ഇന്നത്തെ ചെട്ട്യാംപറമ്പ് യു. പി. സ്‌കൂൾ. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ ആണുള്ളത്. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ-പ്രൈമറി വിഭാഗവുമുണ്ട്.

ഒന്ന് ,രണ്ട്‌ ക്ലാസ്സുകളായി 300 ഓളം കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു.

തദ്ദേശവാസികളുടെയും അധ്യാപക രക്ഷാകർതൃ കൂട്ടായ പരിശ്രമത്തിന്റെയും നിശ്ചയ ദാർഢ്യത്തിന്റെയും ഫലമായി കെട്ടിടവും സൗകര്യമുള്ള സ്ഥലവും കണ്ടെത്തുന്നതിന് കഴിഞ്ഞു. ഇതിന്റെ ഫലമായി ഇന്ന് ഒരേക്കർ സ്ഥലത്തു സ്വന്തമായ കെട്ടിടത്തിൽ നാടിൻറെ മുഴുവൻ അഭിമാനമായി ഈ സരസ്വതി ക്ഷേത്രം തലയെടുപ്പോടെയും എല്ലാവിധ സജ്ജീകരണങ്ങളോടെയും പ്രയാണം തുടരുന്നു .ഇന്ന്   പ്രീ  പ്രൈമറി മുതൽ ഏഴാം തരം  വരെ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി ഈ പൊതുവിദ്യാലയം തിളങ്ങി നിൽക്കുന്നു .

പാഠ്യ പഠ്യേതര വിഷയങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ്‌ ഓഫീസ്

ചെട്ടിയാംപറമ്പ് സർവീസ്‌ സഹകരണ ബാങ്ക്

അങ്കണവാടി

പ്രാഥമിക ആരോഗ്യ കേന്ദ്രം

ആരാധനാലയങ്ങൾ

അയ്യപ്പ ക്ഷേത്രം

സെന്റ്. ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച്