എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം

21:08, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGM L P School Perinjanam (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്എൻ.ജി.എം.എൽ.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017SNGM L P School Perinjanam





ചരിത്രം

            വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന പെരിഞ്ഞനം ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഹരിതവർണംകൊണ്ട് കേരളത്തനിമ നിലനിർത്തുന്ന ഈ പ്രദേശത്ത് സാധാരണ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം  ലക്ഷ്യമിട്ടു കൊണ്ട് പരേതനായ ശ്രീ.  തറയിൽ കൃഷ്ണൻ മാസ്റ്റർ 1928ൽ തുടങ്ങി വച്ചതാണ് ഈ സരസ്വതി ക്ഷേത്രം. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ഉപദേശിച്ച ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചതു തന്നെ. പല   മാനേജുമെൻറുകൾ കൈമാറിയെങ്കിലും ആ മഹാത്മാവിന്റെ നാമത്തിൽ തന്നെ ഈ സ്ഥാപനം  ഇന്നും നിലനിൽക്കുന്നു. 6 മാസവും വെള്ളം കെട്ടി നിൽക്കാറുള്ള അച്ചം കണ്ടം എന്ന നെൽവയലിന്റെ തെക്കുഭാഗത്താണ് ഈ വിദ്യാലയം ആദ്യം ആരംഭിച്ചത്. അതു കൊണ്ടു തന്നെ ഈ വിദ്യാലയം അച്ചം കണ്ടം സ്കൂൾ എന്ന  ഓമനപ്പേരിലറിയപ്പെടുന്നു.ശ്രീ.വലിയപറമ്പിൽ  രാജേന്ദ്രബാബു മകൻ റെന്നിയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ ഈ സ്ഥാപനം.എങ്കിലും അദ്ദേഹത്തിന്റെ പിതാവ് ശ്രീ വി.കെ രാജേന്ദ്രബാബു അവർകളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം   നിലനിൽക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

        * ഇരുനില കെട്ടിടം  *  കമ്പ്യൂട്ടർ നെറ്റ് കണക്ഷൻ * എല്ലാ ക്ലാസിലും ഫാൻ *ഓഫീസ് റൂം കൂടാതെ 5 ക്ലാസ് മുറികൾ *വാഹന സൗകര്യം *6 ടോയ്ലറ്റുകൾ ഒരെണ്ണo ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റോടു കൂടിയത് * അടുക്കള *കളിയൂഞ്ഞാൽ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

           oബുൾ ബുൾ O ക്ലബ്ബുകൾ O കൃഷി o മാസം തോറുമുള്ള ക്വിസ് പ്രോഗ്രാമുകൾ o ദിനാചരണങ്ങൾ 0 ബോധവൽക്കരണ ക്ലാസുകൾ 0 വായന എഴുത്തു മത്സരങ്ങൾ

മുന്‍ സാരഥികള്‍

          O കെ.ഒ. വാറു മാസ്റ്റർ   o വി.പി. രാമൻ മാസ്റ്റർ o കെ. ആര്യമ്മാൾ o കെ.ജി. ശാരദ o എൻ.വി. രമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

               * നാലാം തരത്തിലെ സ്കോളർഷിപ്പ് *കലാകായിക മത്സരങ്ങളിൽ  1, 2,3 -  സ്ഥാനങ്ങൾ A ഗ്രേഡുകൾ * 15 വർഷം തുടർച്ചയായി വിജ്ഞാനോത്സവ പരീക്ഷയിൽ മികച്ച വിദ്യാർത്ഥികൾ  വിവിധ വർഷങ്ങളിലായി  ഇത്തരം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

വഴികാട്ടി