യു.എം.എൽ.പി.എസ് തിരുവില്വാമല

20:49, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

യു.എം.എൽ.പി.എസ് തിരുവില്വാമല
വിലാസം
എരവത്തോടി
സ്ഥാപിതംജൂണ്‍ 1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724648





ചരിത്രം

                 തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന യു എം എല്‍ പി സ്കൂള്‍ തിരുവില്വാമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ല്‍,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനന്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവര്‍ത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവര്‍ത്തിക്കുന്നു..                                                                        
                  വളരെ താഴ്ന്ന നിലവാരത്തിലുള്ള ഒരു ജനതയുടെ ആവാസസ്ഥലമായിരുന്ന ഈ പ്രദേശത്ത് തൊട്ടുകൂടായ്മയും സവര്‍ണ്ണ മേധാവിത്വവും കോടി കുത്തി വാണിരുന്നു.ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ നെയ്താണെങ്കിലും നടന്‍ കലകളിലും വാദ്യോപകരണം കൈകാര്യം ചെയ്യുന്നതിലുമുള്ള പ്രവീണ്യം ഉപജീവന മാര്‍ഗമാക്കിയും ജീവിതം കഴിച്ചുകൂട്ടുന്നു .ആശാന്‍റെ കളരിയിലും മറ്റുമായി സവര്‍ണറില്‍ മാത്രമൊതുങ്ങുന്ന ഒരു വിദ്യാഭ്യാസ ചരിത്രമാണ് ഈ നാടിനുള്ളത്.സാധാരണക്കാര്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നെയ്ത്തിന് പ്രധാന്യം കൊടുത്തു.        
                     പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്നിന്‍റെഅമ്മാവന്‍ ശ്രീ ഗോവിന്ദനുണ്ണി യജമാനന്‍ സ്ഥാപിച്ച ഈ വിദ്യാലയം കിണറ്റിങ്കര കുടുംബാംഗങ്ങളുടെ " ഉണ്ണി" എന്ന സ്ഥാനപ്പേര് എക്കാലത്തും ഓര്‍ക്കാന്‍ "ഉണ്ണി മെമോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ "എന്ന നാമത്തില്‍ അറിയപ്പെട്ടു."വില്വ0"അഥവാ കൂവളകത്തിന്‍റെ ആകൃതിയിലുള്ള മലയുടെ അധിപനായി ശ്രേ വില്വാദ്രിനാഥന്‍വാഴുന്നതു കൊണ്ട് ലഭിച്ച നാമമായ തിരുവില്വാമലയിലെ ഈ വിദ്യാലയത്തിന് പഞ്ചായത്തിലെ പ്രഥമവിദ്യാലയം എന്ന ബഹുമതിയുണ്ട് .ആരംഭത്തില്‍ 1,2 ക്ലാസ്സുകളിലായി ഉണ്ടായിരുന്ന വിദ്യാര്‍ത്തികളില്‍ പെങ്കുട്ടികള്‍ കുറവായിരുന്നു..ഇവിടെ 1951 മുതല്‍ 1959 വരെ അഞ്ചാം ക്ലാസ്സുമുണ്ടായിരുന്നു .തുടക്കം മുതല്‍ 1960 വരെ ശ്രീ ഗോവിന്ദനുണ്ണി യജമാനന്‍ തന്നെയായിരുന്നു ഹെഡ്മാസ്റ്റര്‍..അദ്ദേഹത്തിന് ശേഷം ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോന്‍ ,ശ്രീമതി രാജമ്മറ്റീച്ചര്‍ ,ലക്ഷ്മിക്കുട്ടി ടീച്ചര്‍ ,ശ്രീമതി കൌസല്യ ടീച്ചര്‍ ,കെ.കെ അമ്മിണി ടീച്ചര്‍ ,ശ്രീ ജോസഫ് മാസ്റ്റര്‍ ,ഇ .യു അമ്മിണി ടീച്ചര്‍ ,ശ്രീ ജോബ്മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • 8 ക്ലാസ്സ്റൂമുകള്‍
  • ഒരു ഓഫീസ് റൂം
  • 5 ശുചീമുറികള്‍
  • 2 മൂത്രപ്പുരകള്‍
  • ഒരു പാചകപ്പുര
  • ഒരു കിണര്‍
  • പരിമിതമായ കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  1. കല കായിക പ്രവര്‍ത്തനങ്ങള്‍
  2. പ്രവര്‍ത്തിപരിചയം
  3. സയന്‍സ് ക്ലബ്
  4. ഗണിത ക്ലബ്
  5. ഹെല്‍ത്ത് ക്ലബ്
  6. സുരക്ഷാസേന
  7. കാര്‍ഷികക്ലബ്
  8. വിദ്യാരംഗം

മുന്‍ സാരഥികള്‍

  • ശ്രീ ഗോവിന്ദനുണ്ണി യജമാനന്‍
  • ശ്രീ പി കെ രാജഗോപാലകൃഷ്ണ മേനോന്‍
  • ശ്രീമതി രാജമ്മ ടീച്ചര്‍'
  • ശ്രീമതി കൌസല്യ ടീച്ചര്‍
  • ശ്രീ കെ കെ അമ്മിണി ടീച്ചര്‍
  • ശ്രീ ജോസഫ് മാസ്റ്റര്‍
  • ശ്രീമതി ഇ യു അമ്മിണി ടീച്ചര്‍
  • ശ്രീ ജോബ് മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി