സ്കൂൾ ഡയറി
വിദ്യാർത്ഥികളുടെ ദൈനംദിന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള രീതിയിൽ വിദ്യാലയം എല്ലാ വർഷവും തയ്യാറാക്കുന്ന സമഗ്രരേഖയാണ് സ്ക്കൂൾ ഡയറി. വിദ്യാർത്ഥിയുടെ സമ്പൂർണ വിവരങ്ങൾ, രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ, അദ്ധ്യാപകരുടെ വിവരങ്ങൾ, ഗൃഹപാഠം, വിദ്യാലയ ചരിത്രം, പ്രധാന ദിനാചരണങ്ങൾ, പരീക്ഷാ ടൈംടേബിൾ, ക്ലാസ് ടൈം ടേബിൾ, യൂണിറ്റ് ടെസ്റ്റ് സ്കോർ വിവരം, പരീക്ഷാ മൂല്യനിർണയരേഖ, നിരന്തര മൂല്യനിർണ്ണയ രേഖ, അവധിരേഖ, രക്ഷിതാക്കളുമായുള്ള ആശയവിനിമയരേഖ, പ്രവർത്തന മികവുകളും നേട്ടങ്ങളും, വിദ്യാലയത്തിൽ വിദ്യാർത്ഥിയുടെ ചുമതലകൾ, ലൈബ്രറി രേഖ, പാഠ്യാനുബന്ധപ്രവർത്തനങ്ങളുടെ മികവുരേഖ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിൽ ഒരുക്കിയിരിക്കുന്നു.