ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25
പ്രതിഭകൾക്ക് അനുമോദനവും ആദരവും
തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക അക്കാദമികേതര മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.അവാർഡ് വിതരണത്തിൻ്റേയും പ്രതിഭാ സംഗമത്തിൻ്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.എസ്.എസ് എൽ.സി, +2 അവാർഡ് വിതരണം, കലാകായിക പ്രതിഭകളെ ആദരിക്കൽ, ജില്ലാ പഞ്ചായത്തിൻ്റെ ഉപഹാര വിതരണം,NMMSE, STEPS , സിവിൽ സർവ്വീസ് മാർഗ്ഗദീപം എന്നിവയിൽ മികവു പുലർത്തിയ പ്രതിഭകൾക്ക് ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.

മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്
30 / 07/ 2024ന് തോന്നക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് 8-ാം തരം വിദ്യാർത്ഥി കൾക്ക് മൊബൈൽ അഡിക്ഷനും സൈബർ കുറ്റകൃത്യങ്ങളും ആയി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് നടന്നു. കേരള പോലീസ് ക്രൈംബ്രാഞ്ച് ഹൈടെക് ക്രൈം എൻക്വയറി സെൽ സബ് ഇൻസ്പെക്ടർ ശ്രീ കണ്ണൻ എസ് പി യുടെ നേതൃത്വത്തിൽ സൈബർ സെൻസിറ്റൈസേഷൻ ബോധവൽക്കരണ ക്ലാസ് നടന്നു. കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ആസക്തി, തുടർച്ചയായി കണ്ടുവരുന്ന കുറ്റകൃത്യങ്ങൾ, അതിൽ ഉണ്ടാകുന്ന ശിക്ഷാനടപടികൾ എന്നിവയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിച്ചു.
വയനാടിന് കൈത്താങ്ങായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ( NCC, SPC, JRC, നല്ല പാഠം, സീഡ് ക്ലബ്) സംയുക്തമായി അവശ്യസാധനങ്ങൾ ശേഖരിക്കുകയും അതാത് യൂണിറ്റുകളിലേക്ക് കൈമാറുകയും ചെയ്തു.
TEENS ' CLUB INAGURATION

Dr. K. Geetha Lekshmi

തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം (05/08/24, തിങ്കൾ ) രാവിലെ 10 .30 ന് ഡോ. കെ.ഗീതാ ലക്ഷ്മി ടീച്ചർ നിർവഹിച്ചു. ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം ഒരുക്കൽ ഉദ്ഘാടനം ചീര വിത്ത് പാകിക്കൊണ്ട് ഗീതാലക്ഷ്മി ടീച്ചർ നിർവഹിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024


തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 16 /8 /2024 വെള്ളിയാഴ്ച വോട്ടിംഗ് മെഷീന്റെ സഹായത്താൽ ജനാധിപത്യ രീതിയിൽ വളരെ വിപുലമായി നടന്നു. പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ എന്നിവർകുട്ടികളായിരുന്നു.സമ്മതി സോഫ്റ്റ്‌വെയർ 2024 ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്താണ് വോട്ടിംഗ് നടത്തിയത്. ഫസ്റ്റ് പോളിംഗ് ഓഫീസർ സമ്പൂർണ്ണയിൽ നിന്ന് എടുത്ത കുട്ടികളുടെ ലിസ്റ്റ് നോക്കി പേര് വിളിക്കുകയും, സെക്കൻഡ് പോളിംഗ് ഓഫീസർ കൈയില് മഷി പുരട്ടുകയും,തേർഡ് പോളിംഗ് ഓഫീസർ എന്റർ കീ പ്രസ് ചെയ്യുകയും, പ്രിസൈഡിങ് ഓഫീസർ സേവ് ചെയ്യുകയുംചെയ്തു.ആറ് സിസ്റ്റം ഉപയോഗിച്ചാണ് യുപിയിലെയും ഹൈസ്കൂളിലെയും 43 ഡിവിഷനുകളിൽവോട്ടിംഗ് നടത്തിയത്.
എജുക്കേഷൻ ക്യാമ്പയിൻ
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെയും,കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷന്റെയും (CAWA)മിഷൻ റാബീ സിന്റെയും നേതൃത്വത്തിലുള്ള റാബീസ് ഫ്രീ പ്രോജക്റ്റിന്റെ ഭാഗമായി പേവിഷ ബാധയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു.മൃഗസംരക്ഷണ വകുപ്പിലെ എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അശ്വനി.എം ക്ലാസുകൾ നയിച്ചു
സ്വാതന്ത്യദിന ക്വിസ
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് എൽ വി എച്ച് എസ്സിൽ വച്ചു നടന്ന സ്വാതന്ത്യദിന ക്വിസിൽ up വിഭാഗം ഒന്നാം സ്ഥാനം നേടിയ ശിഖ ആർ സതീഷ് (7 D) അർജ്ജുൻ ആർ എസ് (5 D).
78-മത് സ്വാതന്ത്ര്യ ദിനാഘോഷം


ഭാരതത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷം ഗവ: എച്ച് എസ് എസ് തോന്നയ്ക്കൽ വിപുലമായി ആചരിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് എൻ സി സി, എസ് പി സി കേഡറ്റുകൾ സംയുക്തമായി നടത്തിയ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി മുഖ്യാതിഥിയായിരുന്നു. അതിനുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നസീർ ഇ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ സ്വാഗതം ആശംസിച്ച ഈ ചടങ്ങ് കുടവൂർ വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു
ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു

തോന്നയ്ക്കൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കാനറ ബാങ്ക് നൽകിയ ഡോ.അംബേദ്ക്കർ വിദ്യാജ്യോതി സ്കോളർഷിപ്പ് വിതരണം നടന്നു.പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഇ .നസീർ ഉദ്ഘാടനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. തോന്നയ്ക്കൽ രജേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ സുജിത്ത് .എസ് സ്വാഗതം ആശംസിച്ചു.കാനറ ബാങ്ക് മാനേജർ ശ്രീ ഷിജിൻ, ശ്രീ.ഡിജിൻ, എച്ച് .എസ് സീനിയർ ശ്രീ ഷെഫീക്ക് എ, യു.പി.സീനിയർ ശ്രീമതി ജാസ്മിൻ എച്ച്.എ ആശംസകൾ അറിയിച്ചു.യു.പി സ്റ്റാഫ് സെക്രട്ടറി ശ്രീമതി സരിത ആർ.എസ്, എസ് .എം.സി അംഗം വിനയ് എം.എസ് എന്നിവർ സന്നിഹിതരായിരുന്നു.