സെന്റ് മേരീസ് എല്‍. പി. സ്കൂള്‍ കല്ലാനോട്

സ്ഥാപിതം  : 01-06-1964

സ്കൂള്‍ കോഡ് : 47639

സ്ഥലം : കല്ലാനോട്

സ്കൂള്‍ വിലാസം : കല്ലാനോട് പി.ഒ,

                           കോഴിക്കോട് 
 പിന്‍ കോഡ്  :        673527
                          

സ്കൂള്‍ ഫോണ്‍ : 0496 2661809

സ്കൂള്‍ ഇമെയില്‍  : kallanodelps123@gmail.com

സ്കൂള്‍ വെബ് സൈറ്റ്

വിദ്യാഭ്യാസ ജില്ല  : താമരശ്ശേരി

റവന്യൂ ജില്ല  : കോഴിക്കോട്

ഉപജില്ല : പേരാമ്പ്ര

ഭരണ വിഭാഗം  : സര്‍ക്കാര്‍ എയിഡഡ്

സ്കൂള്‍ വിഭാഗം  : പൊതു വിദ്യാലയം

പഠന വിഭാഗം  : എല്‍. പി. സ്കൂള്‍ മാധ്യമം : മലയാളം‌, ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം  : 104 പെണ്‍ കുട്ടികളുടെ എണ്ണം  : 87 വിദ്യാര്‍ത്ഥികളുടെ എണ്ണം  : 191 അദ്ധ്യാപകരുടെ എണ്ണം  : 8 പ്രധാന അദ്ധ്യാപിക  : മിനി കെ. നായര്‍

 9447861410

mniknair2015@gmail.com പി.ടി.ഏ. പ്രസിഡണ്ട്  : ജോബി കടുകന്‍മാക്കല്‍

ചരിത്രം

        ചരിത്ര പ്രസിദ്ധമായ  കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക്  ഭാഗത്തായി   46 കിലോമീറ്റര്‍ അകലെ സഹ്യന്റെ  മടിതട്ടില്‍  പേരിയ മലയ്ക്കും മണിച്ചേരി  മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം  ചേര്‍ന്ന്  ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത്  കുടിയേറ്റകര്‍ഷകന്റെ പാദമുദ്രകള്‍ ആദ്യമായി പതിഞ്ഞത്  1943 -ല്‍ ആണ്.

1949-ല്‍ കല്ലാനോട് എലിമെന്റെറി സ്കൂള്‍ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂള്‍ ഹയര്‍ എലിമെന്റെറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദര്‍ ജോര്‍ജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തില്‍ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ല്‍ കല്ലാനോട് യു. പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോണ്‍. പി. മാത്യ‌ുവിന്റെ നേതൃത്വത്തില്‍ അര്‍പ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ ക‌ൂട്ടായ പ്രവര്‍ത്തനം പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്ക‌ുന്നതിന് കാരണമായിത്തീര്‍ന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവര്‍ണ്ണതാരങ്ങള്‍ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയര്‍ത്തിയവരാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:47639&oldid=254793" എന്ന താളിൽനിന്ന് ശേഖരിച്ചത്