പ്രവേശനോത്സവം-ജൂൺ 3

2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 3-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവം പൊതുസമ്മേളനം ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ ശ്രീ.പി.ശശി അവറുകൾ നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ആർ.ശാന്തകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രീപ്രൈമറി കുട്ടികൾക്ക് ബാഗ് വിതരണവും 2023-24 എസ്.എസ്.എൽ.സി വിജയികൾക്ക് കൊച്ചുകൃഷ്ണൻ എന്നവരുടെ പാവനസ്മരണയ്ക്കായി അദേഹത്തിന്റെ കുടുംബവും അയിലം ദേശക്കാരനായ ശ്രീ.ജയചന്ദ്രൻ എന്നവരും ഏർപ്പെടുത്തിയ ക്യാഷ് അവാ‍ർഡുകളും യോഗത്തിൽ വിതരണം നടത്തി.

പ്രവേശനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനം-ജൂൺ 5

2024-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

വായന ദിനം-ജൂൺ 19

വായനാദിന പ്രത്യേക അസംബ്ളി

ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)

ലഹരിവിര‍ുദ്ധ ദിനം-ജൂൺ 26

ജൂൺ 26 -ന് ലഹരിവിര‍ുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിര‍ുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

ബഷീർ ഓർമ്മ ദിനം-ജൂലൈ 5

ബഷീർ ഓർമ്മദിനം-പുസ്തകപ്രദർശനം

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

ജൂലൈ 19-സംവാദ പ്രോജക്ട്-കോടതി സന്ദർശനം

സംവാദ പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ സ്കൂളിലെ 8,9 ക്ലാസുകളിലെ 30 കുട്ടികൾക്ക് ആറ്റിങ്ങൽ കോടതി സന്ദശിക്കുന്നതിന് അനുവാദം ലഭിക്കുകയും ജൂലൈ 19-ന് കോടതി സന്ദ‍ശിക്കുകയും ചെയ്തു.വിവിധ കോടതികളിലെ നടപടി ക്രമം മനസ്സിലാക്കുന്നതിനും ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജുമായി സംവാദം നടത്തുന്നതിനും കഴിഞ്ഞു.

ചാന്ദ്രദിനം-ജ‍ൂലൈ 21

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 22-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)

ജൂലൈ 27-പ്രഥമ സ്കൂൾ ഒളിമ്പിക്സ് -ദീപശിഖ തെളിയിക്കൽ

സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു.(കൂടുതൽ വായനയ്ക്കായി)

മുൻഷി പ്രേംചന്ദ് ജന്മദിനം-ജൂലൈ 31

പ്രശസ്ത ഹിന്ദി കവിയായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം സ്‍കൂളിൽ ആഘോഷിച്ചു. 01/08/2024-ന് ഹിന്ദി ഭാഷയിൽ പ്രത്യേക അസംബ്ളി കൂടുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.മുൻഷി പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും ഉളള പ്രസംഗം