ജി.എൽ.പി.എസ്. ചേറ്റുകുണ്ട് കടപ്പുറം/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
2024-2025 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് നടന്നു .പ്രധാനാധ്യാപിക ശ്രീമതി .രാജശ്രീ .പി . സ്വാഗതം പറഞ്ഞു .പി.ടി.എ .പ്രസിഡന്റ് ശ്രീ പുഷ്ക്കരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ .അബ്ബാസ് തെക്കുപുറം പരിപാടി ഉദ്ഘാടനം ചെയ്തു.പരിസര പ്രദേശങ്ങളിലെ വിവിധ ക്ലബ്ബ്കൾ ഒന്നാം ക്ലാസ്സിലെ നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളെ കൊണ്ട് അക്ഷരദീപങ്ങൾ തെളിയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ.പി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തി.കുട്ടികൾക്ക് പായസം വിതരണം ചെയ്തു. സ്കൂൾ മികവ് പ്രദർശനം നടത്തി..



