2023-24ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ശതാവരി കുന്നിലെ പ്രവേശനോത്സവം*

രണ്ടു മാസത്തെ ഇടവേളക്കുശേഷം ഇന്ന് രാവിലെ 8.30ഓടെ തന്നെ കുട്ടികൾ ശതാവരി കുന്ന് കയറി വന്നു തുടങ്ങി ...

ഉച്ചഭക്ഷണ സാധനങ്ങൾ എത്തും മുമ്പ് തന്നെ സ്കൂൾ പാചകക്കാരി ഭവാനി ചേച്ചി അടുക്കള തുറന്നു..

പിറകെ തന്നെ പായസത്തിനുള്ള പാലും സാധനങ്ങളുമായി ദാമോദരൻ മാഷ് മുണ്ടോട്ട്, ഇക്കഴിഞ്ഞ SSLCA+ കാരുടെ വകയാണ് പാൽപായസം, മുണ്ടോട്ട് രാഘവേട്ടന്റെ കൈപുണ്യത്തിൽ പായസം രുചിച്ചവർ സൂപ്പർ എന്ന് പറഞ്ഞു... അധികം ബഹളം ഇല്ലാതിരുന്ന അടുക്കളയിൽ പിടിഎ പ്രസിഡന്റ് അഡ്വ രാഘവേട്ടനും ജയപുരം നാരായണനും,പുളിന്തണ്ട ഗംഗാധരേട്ടനും രാമകൃഷ്ണൻ ജയപുരം,ബാബു സെബാസ്റ്റ്യനും സാന്നിധ്യം അറിയിച്ചു.എംപിടിഎ യിൽ നിന്നും പ്രസന്ന ജയപുരവും,സുമ,പാറത്തോടും ഭവാനി ഏച്ചി ക്ക് കൈതാങ്ങായി കൂടെ നിന്ന് സഹായിക്കാൻ കുറച്ച് കുട്ടികളും ഉണ്ടായിരുന്നു...

സതീശനും ജിജോയും സിബിയും ഷൈനി ടീച്ചറുംമൊക്കെചേർന്ന് സ്റ്റേജ് സജീകരിച്ചു ഒപ്പം ചേർന്നു കുട്ടികളും..

സുന്ദരിയേച്ചി രാവിലെ മുതലേ പുസ്തകം വിതരണത്തിന്റെ തിരക്കിലായി..അക്ഷര വൃക്ഷത്തിനായി പപ്പൻ മാഷ്... കുട്ടികളുടെ കലാപരിപാടികൾ ഒരുക്കാൻ സൗമ്യ ടീച്ചർ.. പുതിയ കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കവുമായി ആനന്ദകൃഷ്ണൻ മാഷും സ്മിത ടീച്ചറും സുജടീച്ചറും സജീവമായി.സ്കൂളിൽ ഇന്ന് ചേർന്ന നീതു ടീച്ചർ എന്തുചെയ്യണമെന്ന് തിരക്കി നടന്നു.. എല്ലാറ്റിനും മേൽനോട്ടവുമായി ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാഷ്..

കുട്ടികളോടൊപ്പം നിരവധി രക്ഷിതാക്കളുടെ സാന്നിദ്ധ്യം സന്തോഷമായി...

പ്രവേശന ഗാനം....

മുഖ്യമന്ത്രിയുടെ പ്രസംഗം..

മറ്റു പരിപാടികൾ വിക്ടേർസിലെ ലൈവ് കാണിച്ചു...

പ്രാർത്ഥന,

നിലവിളക്ക് കൊളുത്തൽ

വേണു മാഷ് വക സ്വാഗതം

രാജൻ മാഷും, ദാമോദരൻ മാഷും ജയപുരം നാരായണനും ഷൈനി ടീച്ചറും സംസാരിച്ചു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം ശ്രുതിയുടെ നല്ല വാക്കുകൾ... ഇക്കഴിഞ്ഞSSLC ബാച്ചിന്റെ വക സ്കൂളിലേക്ക് 200പ്ലേറ്റുകൾ...ലീഡർ മാരായ ശ്രേയയും ഭവതേജസും കൂടി കൈമാറി... ആനന്ദകൃഷ്ണൻ മാഷിന്റെ നന്ദി കഴിയുമ്പോഴേക്കും പായസം റെഡി..ഇനി പായസം കഴിച്ചു കഴിഞ്ഞ് അടുത്ത പരിപാടി ആങ്കർ അനന്യയുടെ അനൗൺസ്....

പായസ മധുരം നാവിൽ വെച്ച് പുതിയ കുട്ടികളുടെ പരിചയം കലാപരിപാടികൾ ...മിടുക്കരായ കുട്ടികൾ...

സദസിനെ രസിപ്പിക്കുന്ന പരിചയപ്പെടലുകൾ..

പാട്ടും ഡാൻസും കഥാപ്രസംഗവും.,.

ഇവർ നമ്മുടെ ഭാവിക്ക്   മുതൽകൂട്ടാകും.,

അമൽനാഥും അനന്യയും പരിപാടികൾ യഥാസമയം ക്രമീകരിച്ചു... ഇടയിൽ.. പപ്പൻ മാഷും സുജടീച്ചറും സ്മിത ടീച്ചറും സൗമ്യ ടീച്ചറും നീതു ടീച്ചറും കുട്ടികളെ പരിചയപ്പെട്ടു നല്ല വാക്കുകളോതി...സമയം പോയതറിഞ്ഞില്ല.. ഉച്ചഭക്ഷണത്തിനായി ഇടവേള....

കുട്ടികളും രക്ഷിതാക്കളും എല്ലാവരും പുതിയ പ്ലേറ്റുകളിൽ രുചികരമായ ഭക്ഷണം...

ശേഷം ക്ലാസുകലേക്ക് ...കൂട്ടുപിരിയുന്നതിലെ. ചെറിയ ചെറിയ വേവലാതികൾ...

പെൺകുട്ടികളുടെ കമ്പവലി ടീം പരിശീലന ത്തിനായി ഗ്രൗണ്ടിൽ ഇറങ്ങി.. പുറത്തുനിന്നുള്ള പരിശീലകരും കൂടെ നിന്ന് സിബിയും..3ന് ജില്ലാ മത്സരം നമ്മുടെ സ്കൂളിൽ.. കുറച്ച് പേരെങ്കിലും ജില്ലാ ടീമിലെത്തണം...വാശിയിലാണ്....

കവി ശ്രീ പ്രേമചന്ദ്രൻ ചോമ്പാലയും മാതൃഭൂമി പത്രപ്രവർത്തകരും കുന്ന് കയറി എത്തി...

മാതൃഭൂമി 'മധുരം മലയാളം ഇന്ന് തന്നെ തുടക്കമാവുകയാണ്... ശ്രീ പ്രേമചന്ദ്രൻ ചോമ്പാലതന്നെയാണ് സ്പോൺസർ...എല്ലാ ക്ലാസിലും അടുത്ത ഒരു വർഷം മാതൃഭൂമി പത്രം എത്തും...ഈ സ്കൂളിനെ ഇഷ്ടപെടുന്നവർ എവിടുന്നൊക്കെ. ..എങ്ങെനെയൊക്കെ....

ആനന്ദകൃഷ്ണൻ മാഷിന്റെ മികച്ച കവി പരിചയം...

കവിയുടെ. നല്ല വാക്കുകൾ...

രാജൻ സാറിന്റെ ഉപദേശം..

എസ് എംസി സാന്നിധ്യം ആയി കോളേജിലെ തിരക്കിനിടയിൽ നിന്നും സുരേഷ് പയ്യങ്ങാനം ഓടിയെത്തി... നല്ല വാക്കുകളിൽ ആശംസ...

മാതൃഭൂമിക്ക് വേണ്ടി സർക്കുലേഷൻ മാനേജർ ശ്രീ രാജൻ സംസാരിച്ചു.. സുനിൽ കുമാറും ജയപ്രകാശും സന്നിഹിതരായി..

സീഡ് കോഡിനേറ്റർ പപ്പൻ മാഷ് വക ചടങ്ങിന് ആശംസകൾ...

പത്രം കൈമാറുന്ന ഫോട്ടോ എടുപ്പ്... നാളെ പത്രത്തിൽ വരാനുള്ള താണ് എല്ലാവരും തിരക്ക് കൂട്ടി ചിരിച്ചു നിന്നു...

വേണു മാഷ് വക നന്ദി യോടെ ഈ ചടങ്ങിന് വിരാമം..

കുട്ടികൾക്ക് നാളത്തേക്കുള്ള നിർദ്ദേശങ്ങൾ...

സജ്ജീകരണങ്ങൾ മുറികളിലേക്ക്...

ഒറ്റയ്ക്കും കൂട്ടായും കുന്നിറക്കം...

കുരുവികളും പൂമ്പാറ്റകളും കുന്നിൻ മുകളിൽ വട്ടമിട്ടു പറന്നുകൊണ്ടേയിരിക്കുന്നു....

നാളേക്ക് വേണ്ടി....

 
മധുരം മലയാളം പരിപാടി ഉദ്ഘാടനം

പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ വളപ്പിൽ ഹെഡ്മാസ്റ്റർ കെ രാജൻ ഫല വൃക്ഷതൈ നടുന്നു

ആദരിച്ചു*

മുന്നാട്: മുന്നാട് ഗവ.ഹൈസ്കൂളിൽ ജൂൺ 15 വയോജന അതിക്രമ വിരുദ്ധ അവബോധദിനമായി ആചരിച്ചു.പിടിഎ പ്രസിഡന്റ് അഡ്വ പി.രാഘവൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നാട്ടിലെ മുതിർന്ന അംഗം ശ്രീമതി ഇന്ദിര അമ്മയെ ഹെഡ്മാസ്റ്റർ ശ്രീ രാജൻ മാഷ് പൊന്നാട അണിയിച്ച് ആദരിച്ചു.വേണുഗോപാലൻ മാസ്റ്റർ ഇന്ദിര അമ്മയു ജീവിതം വഴി പരിചയപ്പെടുത്തി. പിടിഎ വൈസ് പ്രസിഡന്റ് ടിആർ ഭാസ്കരൻ, സുരേഷ് പയ്യങ്ങാനം, സംസാരിച്ചു  . പത്മനാഭൻ മാഷ് സ്വാഗതവും ആനന്ദകൃഷ്ണൻ മാഷ് നന്ദിയും പറഞ്ഞു*ശതാവരി കുന്നിനിത് ധന്യദിനം*

ചിത്ര വായന

'മുന്നാട് : വായന ദിനത്തിന് ചിത്രത്തിനെന്തു പ്രസക്തി എന്നു ശങ്കിച്ചവർക്ക് വാക്കുകളും വരകളും മറുപടി നല്കിയപ്പോൾ മുന്നാട് ഗവ.ഹൈസ്കൂൾ വായന ദിന ഉദ്ഘാടനം മനസ്സിൽ കൊത്തിവെച്ച ഓർമ്മശില്പമായി മാറി.

കാസറഗോഡിന്റെ അഭിമാനം ശ്രീ അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടു മത്സ്യങ്ങൾ', കുട്ടികൾ ഭാവാത്മകമായി വായിച്ചപ്പോൾ , പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ ശ്യാമ ശശി അത് കാൻവാസിൽ പകർത്തി. അത്രയും നേരം കുട്ടികളിലുണ്ടായ നിശ്ശബ്ദത എല്ലാവരിലും കുളിർമ കോരിയിട്ടു. കഥയിൽ നിന്നും ചിത്രത്തിലേക്കും ചിത്രത്തിൽ നിന്നും കഥയിലേക്കുമുള്ള പകർന്നാട്ടം കുട്ടികൾ ഏറ്റുവാങ്ങുക തന്നെ ചെയ്തു.

  ചിത്രകാരന്റെ സജീവ സാന്നിധ്യവും കഥാകാരന്റെ അദൃശ്യ സാന്നിദ്ധ്യവും വായന പക്ഷാചരണം സജീവമാക്കാൻ  തുണയായി.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പി.ശ്രുതി അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് എംസി ചെയർമാൻ ഇ.രാഘവൻ,സുരേഷ് പയ്യങ്ങാനം സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ സ്വാഗതവും വി പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ശ്രീ ഇ വി ആനന്ദകൃഷ്ണൻ മാസ്റ്റർ ചിത്രകാരനെ പരിചയപ്പെടുത്തി.

ഈ സമയം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ നന്ദികേശൻ സർ സ്കൂൾ സന്ദർശനം നടത്തി, ആശംസകൾ നേർന്നു.ഇത് ഏറെ സന്തോഷമായി .

പത്താം ക്ലാസ് വിദ്യാർഥിനികളായ അനന്യ വി,രസ്യാലക്ഷമി വി,നന്ദന എ എന്നിവർ 'രണ്ടുമത്സ്യങ്ങൾ' കഥ വായന നടത്തി.വായനക്കനുസരിച്ച്  ചിത്രകാരന്റെ ബ്രഷ് ക്യാൻവാസിൽ ചലിച്ചു.ഈ സമയം സ്കൂളിലെ ചിത്രകാരൻ യാദവ്, ചിത്രകാരനെ തന്റെ പേനയിൽ വരഞ്ഞെടുക്കുകയായിരുന്നു.ഇത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.വായനാമാസം ഒന്നാം ദിനം ഓർമയിൽ ഏറെ....

 
വായനാ വാരംചിത്രകാരൻ ശ്രീ ശ്യാമ ശശി ഉദ്ഘാടനം ചെയ്യുന്നു
 
ചിത്രവായനക്ക് ശേഷം സ്കൂളിലെ കുട്ടി യാദവ് വരച്ച ശ്രീ ശ്യാമ ശശിയുടെ ചിത്രം പ്രദർശിപ്പിക്കുന്നു
 
സന്ദർശക ഡയറിയിൽ കുറിക്കുന്നു

നാഗസാക്കി ദിനം

ഓഗസ്റ്റ് 9 ന്  ആണവ ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി സ്മൃതി സ്തൂപം സ്ഥാപിക്കുകയും സഡാക്കോ കൊക്കുകളെ ഉണ്ടാക്കുകയും ചെയ്തു നാഗസാക്കി ദിനം ആചരിച്ചു.

ഐടി കോർണർ

  • ആഗസ്റ്റ് 10 ന് ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹാഡ്വെയർ,സോഫ്റ്റ്വെയർ പരിചയപ്പെടുത്തുന്ന ഐടി കോർണർ സംഘടിപ്പിച്ചു

സ്വാതന്ത്യദിനം

023 ലെ സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ  ശ്രീ കെ. രാജൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി.

ആഗസ്റ്റ് 15 ന് ജെ ആർ സി കാസർഗോഡ് ഉപജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനത്തോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒണാഘോഷം

ഓഗസ്റ്റ് 25 ന് ഓണം ഗംഭീരമായി ആഘോഷിച്ചു പൂക്കള മത്സരം വിവിധ കലാമൽസരങ്ങൾ എന്നിവ സംഘടിപ്പിച്ചു .വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

 
ടീം മുന്നാട്

ലിറ്റി.കൈറ്റ് ക്യാമ്പ്

സെപ്തംബർ 1 ന് ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.കുറ്റിക്കോൽ ഗവ.ഹൈസ്കൂൾ അധ്യാപിക സുനിത ടീച്ചർ,രജനി ടീച്ചർ,വേണുമാഷ് നേതൃത്വം നൽകി

 
സുനിത ടീച്ചർ ക്ലാസ് എടുക്കുന്നു
 
കുട്ടികൾ ശ്രദ്ധയോടെ

അധ്യാപക ദിനം

സെപ്തംബർ5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് ഡോ.എസ് രാധാകൃഷ്ണനെയും മുൻ അധ്യാപകരെയും അനുസ്മരിച്ച് കുട്ടികൾ ക്ലാസ് എടുത്തു.

പ്രവർത്തിപരിചയ ശില്പശാല

സപ്തംബർ 9 ന് സ്കൂൾതല പ്രവർത്തി പരിചയക്യാമ്പ് നടത്തി.നമ്മുടെ സ്കൂളിലെ പഴയ WE ടീച്ചർ ആയിരുന്ന സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിന്റിങ്ങ്,എംബ്രോയിടറി,മെറ്റൽ കാർവിങ്ങ്,ത്രഡ്പാറ്റേൺ,കളിമൺശില്പ നിർമ്മാണം ,ചന്ദത്തിരി നിർമ്മാണം,തുടങ്ങിയ മേഖലകളിൽ നടന്ന ശിലപശാല കുട്ടികൾക്ക് നവ്യാനുഭവമായി.

നേത്രദാനപക്ഷാചരണം

  • സോപ്തംബർ12ന് ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് താലൂക്ക് ആശൂപത്രി നേത്രരോഗ വിദഗ്ദ കുട്ടികൾക്ക് ക്ലാസ് നൽകി.തുടർന്ന് നടന്ന ക്വിസ് മത്സരത്തി രസ്യാലക്ഷ്മി വി,രസിതാലക്ഷ്മി വി വിജയികളായി
  •  
    നേത്രദാനബോധവക്കരണ ക്ലാസ്

ദേശീയ ഹിന്ദി ദിനം

സപ്തംബർ 14ന് ദേശീയഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികൾ വിവിധ ഡീമുകളായി അവതരിപ്പിച്ച ഹിന്ദി സ്കിറ്റുകൾ ഏറെ ശ്രദ്ധയാകർഷിച്ചു.സ്കൂളിലെ ഹിന്ദി അധ്യാപകനും കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി നേതൃത്വം നൽകി

സ്കൂൾതല ശാസ്ത്രമേള

സപ്തംബർ 18ന് സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ശാസ്ത്രഗണിതശാസ്ത്രപ്രവർത്തി പരിചയമേളയിൽ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികളെ ഇതിൽ നിന്നും തെരെഞ്ഞെടുത്തു.

ഫുഡ്ബോൾ ജെഴ്സി

  • സെപ്റ്റംബർ20 ന്ഫുട്ബോൾ ടീമിനുള്ള ജഴ്സി കുറ്റിക്കോൽ റീഷേപ്പ് ഫിറ്റ്നസ് സ്പോൺസർ ചെയ്തു

സ്കൂൾ കായികമേള

സപ്തംബർ 22,23 തിയതികളിലായി സ്കൂൾതല കായികമേള നടത്തി .ആദ്യത്തെ ദിവസം സ്കൂൾ ഗ്രൗണ്ടിൽ വെച്ചു രണ്ടാം ദിനം പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലും കായികമേള നടന്നു.വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി

ശുചിത്വമിഷൻ ക്വിസ്

സപ്തംബർ 29ന് മാലിന്യമുക്ത കേരളം എന്ന് വിഷയത്തിൽ ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ ക്വിസ് മത്സരം നടത്തി .ശുചിത്വ മിഷൻ ക്വിസ്സിൽ യദുദേവ് എ.എം , വൈഗ കെ , ലയ കെ എന്നിവർ വിജയികളായി

സപ്തംബർ 30ന് സ്കൂളിലെ മുഴുവൻ കുട്ടികളും ശുചിത്വ പ്രതിജ്ഞയെടുത്തു.

സബ് ജില്ലാ കായികമേള

ഒക്ടോബർ നാലിന് തുടങ്ങിയ സബ്ജില്ലാ സ്പോർട്സിൽ 20 കുട്ടികൾ പങ്കെടുത്തു .ആതിര എംസി(ഡിസ്ക്) ,ശിവനന്ദ്പിവി (ലോങ് ജമ്പ്)എന്നിവർക്ക് ജില്ലാ കായികമേളയിലേക്ക് സെലക്ഷൻ കിട്ടി

ശിവനന്ദ്പിവി ജില്ലാ കായികമേളയിൽ നിന്നും സംസ്ഥനതല കായികമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു

സ്കൂൾ കലോത്സവം

2023 24 വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 2 3 തീയതികളിൽ നടന്നു .സുപ്രസിദ്ഥ പുല്ലാങ്കുഴൽ വിദഗ് ദ്ധൻശ്രീ ജോൺസൺ പുഞ്ചക്കാട് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ജെഴ്സി

  • ഒക്ടോബർ10 ന് ഓഫീസ് മുൻ ജീവനക്കാരി ശ്രീമതി ബിന്ദു സ്പോൺസർ ചെയ്ത ജേഴ്സി കുട്ടികൾക്ക് വിതരണം ചെയ്തു
  •  
    ജെഴ്സി വിതരണം

സ്ഥലംമാറ്റം

  • ഒക്ടോബർ12ന് സീനിയർ ക്ലാർക്ക് ശ്രീ സിബിജോസ് ബന്തടുക്ക സ്കൂളിലേക്ക് സ്ഥലം മാറി പകരം ശ്രീമതി എയ്ഞ്ചൽ ജോസ് നിയമിതയായി

വിദ്യാരംഗം സർഗോത്സവം

ഒക്ടോബർ 19 ന് എടനീർഎസ് എസ് എച്ച് എസ് ൽ നടന്ന വിദ്യാരംഗം സർഗോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിലെ ഏഴു കുട്ടികൾ പങ്കെടുത്തു. അഭിനയത്തിൽ ഒമ്പതാം തരത്തിലെ അതുൽദേവ് ഒന്നാം സ്ഥാനം നേടി.

സധൈര്യം

2023 ഒക്ടോബർ 25ന് പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലനമായ " സധൈര്യം" സംഘടിപ്പിക്കപ്പെട്ടു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.മാധവൻ ഉദ്ഘാടനം ചെയ്തു.

സർക്കസ്

ഒക്ടോബർ 30 ന് സ്കൂളിൽ സർക്കസ് അവതരണം നടന്നു.കുട്ടികൾ അത്ഭുതത്തോടെ വീക്ഷിച്ചു.

സബ് ജില്ലാ ശാസ്ത്രമേള

നവംബർ1,2 തിയതികളിൽ കാസർഗോഡ് വെച്ച് നടന്ന ശാസ്ത്രമേളയിൽ കുട്ടികൾ മികച്ച വിജയം നേടി

ജില്ലാ ശാസ്ത്രമേള

നവംബർ4,5 തിയതികളിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ സയൻസ് സ്റ്റിൽ മോഡലിൽ ലയ,മയൂഖ ടീം മൂന്നാം സ്ഥാനം നേടി.ആശ ആനന്ദ് ടീച്ചറാണ് കുട്ടികളെ തയ്യാറാക്കിയത്

സബ് ജില്ലാ കലോത്സവം

നവംബർ 9 മുതൽ ഇരിയണ്ണിയിൽ വെച്ച് നടന്ന സബ് ജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച വിജയം നേടി .നാടോടി നൃത്തത്തിൽ ശ്രീലക്ഷ്മി പി ഒന്നാം സ്ഥാനം നേടി.സംസ്കൃതോത്സവത്തിൽ ഒരു പോയന്റിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്

കരാട്ടെ

നവംബർ 24 ന്കാസർഗോഡ് ഉപജില്ല കരാട്ടെ സീനിയർ പെൺകുട്ടികളുടെ 52 കിലോ വിഭാഗത്തിൽ ദൃശ്യ ടി രണ്ടാം സ്ഥാനം നേടി.

ക്രിയാത്മക കൗമാരം

  • ഡിസംബർ2 ന് ക്രിയാത്മക കൗമാരക്ലാസ് സുജ ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

അമൃതകിരണം

ഡിസംബർ മൂന്നിന് കെ ജി എം ഓ എ അമൃതകിരണം ജില്ലാതല ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ യദുദേവ് എ എം , അനന്യാ ടീം ഒന്നാം സ്ഥാനം നേടി. സംസ്ഥാന മത്സരത്തിൽ ഈ കുട്ടികൾക്ക് മൂന്നാം സ്ഥാനം ലഭിച്ചത് അഭിമാനാവഹമായ നേട്ടമാണ്.

 
അനന്യയും യദുദേവും അഭിമാനത്തോടെ കുട്ടികൾക്ക് മുന്നിൽ

സ്കൂൾ പാർലമെന്റ്

ഡിസംബർ നാലിന് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടന്ന നടപടിക്രമത്തിൽ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധീകരിച്ചിരുന്നു ഇത് പൂർണമായും ശരിയാവുകയും ചെയ്തു

ജില്ലാകലോത്സവം

  • കാറഡുക്ക സ്കൂളിൽ വെച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു.അനന്യ വി സംസ്കൃതം ഉന്നായാസത്തിൽ എ ഗ്രേഡ് നേടി ദേശഭക്തിഗാനം,സംഘഗാനം,വന്ദേമാതരം എന്നിവയിൽ ഗ്രേഡ് ലഭിച്ചു നാടോടിനൃത്തത്തിൽ ശ്രീലക്ഷ്മി,സംസ്കൃതം പദ്യം ചൊല്ലലിൽ നയന വിവി എന്നിവർ A ഗ്രേഡ് നേടി

ക്രിസ്മസ് ആഘോഷം

  • ഡിസംബർ22ന് ക്രിസ്മസ് ആഘോഷം വിപുലമായി നടത്തി.കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ എം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാവിത്രി ബാലൻ മുഖ്യാതിഥിയായി.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത ഗോപി,വാർഡ് മെമ്പർ കുമാരി ശ്രൂതി ,പിടിഎ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട്,മദർ പിടിഎ പ്രസിഡണ്ട് തുടങ്ങിയവർ പങ്കെടുത്തു

റോബോട്ടിക്സ് ക്യാമ്പ്

  • ഡിസംബർ23ന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലന ക്യാമ്പ് ബോവിക്കാനം ഹൈസ്കൂൾ അധ്യാപകൻ ശ്രീ നന്ദകിഷോറിന്റെ നേതൃത്വത്തിൽ നടന്നു.
  •  
    ശ്രീ നന്ദകിഷോർ സർ ക്ലാസെടുക്കുന്നു
     
    കുട്ടികൾ പരിശീലനത്തി.

വിമുക്തി

കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ ഭാഗമായി ഡിസംബർ 26 ന് കുട്ടികളുടെ ബിനാലെ പരിശീലന കളരി നടന്നു.

പഠനയാത്ര

പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ജനുവരി ആറാം തീയതി  പഠനയാത്ര സംഘടിപ്പിച്ചു.

മോട്ടിവേഷൻ ക്ലാസ്

ജനുവരി പത്തിന് പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് നടത്തി.ശ്രീ ജയപ്രകാശൻ മാസ്റ്ററാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത്.

മികവിനായ് അമ്പത് ചുവടുകൾ

ജനുവരി പത്തിന് SSLC കുട്ടികളുടെ മികവ് ലക്ഷ്യമാക്കി 50 പരീക്ഷ രാവിലെയും വൈകുന്നേരങ്ങളിലുമായി ആരംഭിച്ചു.ഓരോ ദിവസവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

സംസ്കൃതംസ്കോളർഷിപ്പ്

സ്കൂളിലെ 6 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ചു.

ക്രിയാത്മക കൗമാരം

ജനുവരി പത്തിന് താലൂക്ക് ആശുപത്രിയിലെ കൗൺസിലർ ശ്രീമതി ഐശ്വര്യ ക്രിയാത്മക കൗമാരം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .

റിപ്പബ്ലിക്ക് ദിനം

ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനം ഗംഭീരമായി ആഘോഷിച്ചു.ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ മാസ്റ്റർ പതാക ഉയർത്തി.

ഗ്രൗണ്ട് ഉദ്ഘാടനം

ഫെബ്രുവത്തി 8 ന് വ്യാഴാഴ്ച നമ്മുടെ സ്കൂളിൻ്റെ സ്വപ്നമായ കളിസ്ഥലം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ അഡ്വക്കേറ്റ് ശ്രീമതി എസ് എൻ സരിത അധ്യക്ഷത വഹിച്ചു.

 
കാസറഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എസ്എൻ സരിത സംസാരിക്കുന്നു
 
ഉദ്ഘാടനം വീക്ഷിക്കാൻ സന്നിഹിതരായവർ
 
ഉദ്ഘാടനം

സെമിനാർ

വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13 ന് കുമാരനാശാൻ്റെ കാവ്യലോകം എന്നും  വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി .

എംപി ഫണ്ടിൽ ലാപ് ടോപ്പ്

ഫെബ്രുവരി 20 ന് എംപി ഫണ്ടിൽ നിന്ന് ലഭ്യമായ 5 ലാപ്ടോപ്പുകൾ കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിന് കൈമാറി.

 
ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി സംസാരിക്കുന്നു
 
ലാപ്ടോപ്പ് കൈമാറുന്നു
 
എം പിക്ക് പിടിഎ വക ഉപഹാരം

ലിറ്റിൽ കൈറ്റ്സ്

21 -2 -24 ന് ബുധനാഴ്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ 8 9 ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി .

 
മാസ്റ്റർ ട്രെയിനർ ശ്രീ അനിൽ സർ ക്ലാസെടുക്കുന്നു
 
രക്ഷിതാക്കളോട്

ബഡ്ഡിങ്ങ് റൈറ്റേഴ്സ്

ഫെബ്രുവരി 26, 27 തീയതികളിൽ കാസർഗോഡ് അനക്സ് ഹാളിൽ നടന്ന ബഡ്ഡിങ് റൈറ്റേഴ്സ് ശില്പശാലയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു .

യാത്രയയപ്പ്

ഫെബ്രുവരി 27 നാണ് എസ്എസ്എൽ സി കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കപ്പെട്ടത്.

പഠനയാത്ര

ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി.

ഗൃഹസന്ദർശനം

2024 ഏപ്രിൽ 5 മുതൽ കുട്ടികളുടെ ഗൃഹസന്ദർശനം ആരംഭിച്ചു.

ബാലകവിതാലാപനം

2024 ഏപ്രിൽ 6 ന് ന്യൂഡൽഹിയിലെ ഹിന്ദി പരിവാറും അമേരിക്കയിലെഹിന്ദി-USA എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ അമേരിക്ക സൗഹൃദ ബാലകവിതാലാപന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നയന വി.വി സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയത് അഭിമാനകരമായ നേട്ടമാണ്. കേരളത്തിൽ നിന്ന് മുന്നാട് ഗവ. ഹൈസ്കൂൾ മാത്രമാണ് പ്രസ്തുത മൽസരത്തിൽ പങ്കെടുത്തത്.

NMMS സ്കോളർഷിപ്പ്

എട്ടാം തരത്തിലെ യദുദേവ് എ.എം 2023 ലെ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി .

SSLC 100%

മെയ് എട്ടാം തീയതി എസ് എസ് എൽ സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു .നമ്മുടെ വിദ്യാലയം വീണ്ടും 100% വിജയം നേടി .12 കുട്ടികൾക്ക് ഫുൾ എ പ്ലസും 8 കുട്ടികൾക്ക് ഒമ്പത് എ പ്ലസും ലഭിച്ചു

ജൈവവൈവിധ്യ ക്വിസ്.

മെയ് 7 ന് കാറഡുക്ക ബ്ലോക്ക് ദൈവ വൈവിധ്യ മെഗാ ക്വിസിൽ യദുദേവ് എ.എം രണ്ടാം സ്ഥാനം നേടി.

ആസൂത്രണം

മെയ് 31ന് പുതിയ വർഷത്തേക്കുള്ള ആസൂത്രണം നടന്നു.

യാത്രയയപ്പ്

സ്കൂൾ ജീവനക്കാരി സുന്ദരി എംകെ 2024മെയ് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.ഇതോടനുബന്ധിച്ച് യാത്രയയപ്പ് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ധന്യ ഉദ്ഘാടനം ചെയ്തു

 
ശ്രീമതി സുന്ദരി എംകെയുടെ മറുപടി പ്രസംഗം
 
കുട്ടികളുടെ വക സ്നേഹോപഹാരം
 
സുന്ദരിചേച്ചിയോടൊപ്പം