സ്‌കൂൾ  പ്രവർത്തനങ്ങൾ  2024 -2025

പ്രവേശനോത്സവം - 2024 ജൂൺ 03 2024 ജൂൺ 03 തിങ്കളാഴ്‌ച വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഹെഡ്‍മാസ്റ്റർ ആർ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ ഉദ്ഘാടനം ചെയ്‌തു. സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി
സ്‌കൂൾ പ്രവേശനോത്സവം

ജൂൺ 3 - സ്‌കൂൾ പ്രവേശനോത്സവം

2024 ജൂൺ 03 തിങ്കളാഴ്‌ച വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഹെഡ്‍മാസ്റ്റർ ആർ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൾ ഉദ്ഘാടനം ചെയ്‌തു. സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി

ജൂൺ 5 - പരിസ്ഥിതി  ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലെ കുട്ടികളും പോസ്റ്ററുകൾ തയ്യാറാക്കുകയും മറ്റുള്ള കുട്ടികൾക്ക് അവ കാണാനുള്ള  അവസരമൊരുക്കുകയും ചെയ്‌തു.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് യു. പി. ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.