G.L.P.S. Melmuri North
മലപ്പുറം മുനിസിപ്പാലിറ്റി രണ്ടാം വാർഡ് പൊടിയാട് പ്രദേശത്ത് NH213ന്റെ അരികിലാണ് മേൽമുറി നോർത്ത് ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന്റെ സമീപ പ്രദേശത്തുള്ള അങ്കണവാടികളി കുട്ടികൾ തുടർന്ന് പഠിക്കുന്നത് ഈ സ്ഥാപനത്തിലാണ്.
G.L.P.S. Melmuri North | |
---|---|
വിലാസം | |
മേൽമുറി മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 18438 |
ചരിത്രം
1924ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത്.ആദ്യ വർഷം 10വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.ഇവരിൽ നാല് പേർ ആൺകുട്ടികളും ആറു പേർ പെൺ കുട്ടികളുമായിരുന്നു. ഇതിൽ 7പേർ ഒരു വീട്ടിലെ കുട്ടികളായിരുന്നു.ഇവരെല്ലാം ഹിന്ദു സമുദായത്തിൽ പെട്ടവരായിരുന്നു.വളരെക്കാലത്തിന് ശേഷമാണ് ൽ മുസ്ലിം സമുദായത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനത്തിലെത്തിച്ചേർന്നത്.അക്കാലത്തെ സാമൂഹ്യാവസ്ഥയായിരിക്കാം ഈ അവസ്ഥക്ക് കാരണം.1924ൽ ഈ സ്ഥാപനം തോടിന്റെ അങ്ങേ കരയിലായിരുന്നു.മഴക്കാലത്തു കുട്ടികൾക്ക് തോട് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചു സ്‌കൂൾ റോഡരികിലേക്ക് മാറ്റുകയായിരുന്നു.