'സീഡ് ക്ലബ് പ്രവർത്തനം 2023-24'

22:32, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajipalliath (സംവാദം | സംഭാവനകൾ) (' == '''യോഗ ദിനാചരണം''' == അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു. സീഡ് ക്ലബ് പ്രവർത്തനം 2022-23

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും

 

ജൂൺ-26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്സിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും നടത്തുകയുണ്ടായി. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് വി ആണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കയും ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തത്. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ വളരെ ആസ്വാദ്യകരമായി രീതിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു ബോധവൽക്കരണ ക്ലാസ്സും ഏറെ പ്രയോജനപ്രദമായിരുന്നു.

ഔഷധക്കഞ്ഞി വിതരണം ചെയ്തും ഔഷധസസ്യങ്ങളെ പരിചയപ്പെട്ടും ചാരമംഗലം സീഡ് ക്ലബ്ബ്

ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു. അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള 1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി. ചിത്രങ്ങൾ കാണുവാൻ

നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് സീഡ് ക്ലബ്ബ്

 

നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി.

സീഡ് ഓണക്കോടി

 

ചാരമംഗലംഗവൺമെൻറ് ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് ഓണക്കോടിയുടെ പൈസയായ6000 രൂപയാണ് സ്കൂൾ മാതൃഭൂമിയുടെ ഓണക്കോടി പദ്ധതിയ്ക്കായി നൽകിയത്.

ശലഭ പഠന ക്ലാസും നിരീക്ഷണ യാത്രയും

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി st. michael's കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ Teny David സാർ ശലഭങ്ങളെക്കുറിച്ചും അവരുടെ ജീവിത ചക്രത്തെക്കുറിച്ചും ശലഭങ്ങളെ നിരീക്ഷിയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിയ്ക്കേണ്ടത് എന്ന് വളരെ വിശദമായ് കുട്ടികൾക്ക് ക്ലാസ്സെടുത്തു കൊടുക്കുകയും തുടർന്ന് കഞ്ഞിക്കുഴിയിലെ ശലഭങ്ങളെത്തേടി ഒരു ശലഭ നിരീക്ഷണ യാത്ര സംഘടിപ്പിയ്ക്കുകയും ചെയ്തു. അതിനായി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചെറുവള്ളിക്കാവും ഇല്ലത്തു കാവും സന്ദർശിയ്ക്കുകയുണ്ടായി. ഈ യാത്രയിൽ ഒത്തിരി ശലദങ്ങളെ കാണാൻ കഴിയുകയും 23. ഓളം ശലഭങ്ങളെ തിരിച്ചറിയാൻ സാധിയ്ക്കുകയും ചെയ്തു

കഞ്ഞിക്കഴിപയർ കൃഷിആരംഭം

 

12.11.2022 ശനിയാഴ്ച 10 മണിക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കഞ്ഞിക്കഴിപയർ കൃഷിആരംഭം ആയിരുന്നു. R നാസർ അവർകൾ ആണ് കഞ്ഞിക്കുഴി പയർ വിത്ത് പാകൽ കർമ്മം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പൽ രശ്മി ടീച്ചർ, ഹെഡ് മാസ്റ്റർ ആനന്ദൻ സാർ PTA പ്രസിഡന്റ് അക്ബർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ. ഉത്തമൻ അവർകൾ സീഡ് കോഡിനേറ്റർ വിദ്യാർത്ഥികൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കെട്ടിടങ്ങൾക്ക് ശലഭനാമകരണം

സ്കൂളിൽ പുതിയ കെട്ടിടങ്ങൾ വന്നതോടു കൂടി അവയ്ക്ക് േപരു നൽകണമെന്ന ഒരാശയം ഉടലെടുക്കുകയും അതിനാവശ്യമായ കൂടിയാലോചനകൾ നടത്തുകയും കെട്ടിടങ്ങൾക്ക് ശലഭങ്ങളുടെ പേര് നൽകാമെന്നുള്ള ധാരണയിൽ എത്തുകയും ചെയ്തു. തുടർന്ന് സീഡ് ക്ലബ്ബംഗങ്ങൾ ശലഭ നിരീക്ഷണത്തിനായി ഒരു ശലഭ നിരീക്ഷണ യാത്ര St.Michael's college അസിസ്റ്റൻറ് പ്രൊഫസർ ആയ Teny David സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു. ഇ യാത്രയിലൂടെ വിവിധ തരം ശലഭങ്ങളെ നിരീക്ഷിക്കുകയും കുട്ടികൾ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് കണ്ടെത്തിയ ശലഭങ്ങളുടെ പേരുകൾ കെട്ടിടങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. . സ്കൂളിന്റെ മർമ്മപ്രധാനമായ ഓഫീസ് കെട്ടിടത്തിന് കേരളത്തിന്റെ ഔദ്യോഗിക ശലഭമായ ബുദ്ധമയൂരി യുടെ നാമം നൽകുകയുണ്ടായി . പാറിപ്പറന്നു നടക്കുന്ന ചിത്രശലഭമായ മഞ്ഞപ്പാപ്പാത്തിയുടെ പേര് സ്കൂൾ കോമ്പൗണ്ടിൽ ഏറ്റവും അധികം പാറി നടക്കുന്ന കുഞ്ഞുമക്കളുടെ കെട്ടിടത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും K G വിഭാഗം കെട്ടിടത്തിന് മഞ്ഞ പ്പാപ്പാത്തി എന്ന് പേരു നൽകുകയും ചെയ്തു. ഹയർ സെക്കന്ററി വിഭാഗം കെട്ടിടത്തിന് കൃഷ്ണശലഭം എന്ന് നാമകരണം ചെയ്തു. സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് +2 വിഭാഗം കുട്ടികൾ അവരുടെ നിലവിലെ യൂണിഫോമിന്റെ നിറം കൃഷ്ണശലഭത്തിന്റെ നിറവുമായി സാമ്യമുള്ളതും വലിയ ശലഭം ആയതു കൊണ്ടും ആണ് ഇത്തരത്തിൽ നാമകരണം ചെയ്തത്. സെക്കന്ററി വിഭാഗത്തിലെ മുതിർന്ന കുട്ടികളായ റെഹസ്ക്കൂൾ വിഭാഗത്തിലെ കെട്ടിടത്തിന് ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന്റെ പേരാണ് നൽകിയത്. സ്കൂളിലെ കെമസ്ട്രി ലാബിന് തീച്ചിറകൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കെമസ്ട്രി ലാബിലെ രാസ പദാർത്ഥങ്ങളും രാസപ്രവർത്തനങ്ങളും തീച്ചിറകൻ എന്ന പേരു നൽകാൻ കാരണമായി. സ്കൂളിലെ അഡൽ ടിങ്കറിംഗ് ലാബിന് ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്‌ഞന്റെ പേരുമായി സാമ്യമുള്ള ആൽബട്രോസ് എന്ന് പേരാണ് നൽകിയിരിക്കുന്നത്.UP വിഭാഗം കെട്ടിടത്തിന് അരളി ശലഭം എന്ന പേരാണ് നൽകിയത്. കഞ്ഞിക്കുഴിയിൽ കൂടുതൽ കാണപ്പെടുന്ന ശലഭമായ അരളി ശലഭത്തിനോടു സാമ്യപ്പെടുത്തിയാണ് കൂടുതൽ വിഭാഗം കുട്ടികൾ ഉള്ള up വിഭാഗത്തിന് ഈ പേരു നൽകിയത്.

സീഡ് ക്ലബ് പ്രവർത്തനം 2021-22

 

ലവ് പ്ലാസ്റ്റിക് പദ്ധതി

സ്കൂൾ സീഡ് ക്ലബ്ബിന്റെ ഭാഗമായി "ലവ് പ്ലാസ്റ്റിക്" പദ്ധതി നടപ്പിലാക്കിവരുന്നു. മിഠായി കടലാസുകൾ ധാരാളം കണ്ടു വന്നപ്പോൾ കുട്ടികളിൽ ബോധവത്ക്കരണം നടത്തുകയും ജന്മദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ മിഠായി കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും നിർത്തലാക്കുകയും പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന രീതി നടപ്പിലാക്കി. പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് വലിച്ചെറിയുന്നത് അവസാനിപ്പിക്കുകയും അവ നിക്ഷേപിക്കുന്നത് പ്രത്യേകം ബിന്നുകൾ ഉണ്ടാക്കി പേനകൾ ശേഖരിച്ചുവരുന്നു. സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് പാത്രങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പകരം സ്റ്റീൽ ബോട്ടിലുകളും സ്റ്റീൽ പാത്രങ്ങളും ഉപയോഗിക്കുവാൻ നിർദ്ദേശം നല്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സിഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ച് പുനരൂപയോഗത്തിനായി നൽകുന്നു. 15 കിലോ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാതൃഭൂമിയുടെ ഓഫീസിൽ എത്തിച്ചു.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.

 
വെബിനാർ

വരയിലെ പ്രകൃതി എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തി. കുട്ടികൾ വരച്ച ചിത്രത്തിൽ നിന്ന് മികച്ചവ കണ്ടെത്തി സമ്മാനം നൽകി.ഇതിനു് നേതൃത്വം നൽകിയത് ചിത്രകലാധ്യാപകൻ സെബാസ്റ്റ്യൻ സാറാണ്,

ഗ്രാമവൃക്ഷം പദ്ധതി

വീടുകളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫല വൃക്ഷതൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിയാണിത്.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗീതാ കാർത്തികേയൻ നിർവഹിച്ചു.

വാക്കുകളിലെ പ്രകൃതി

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് പ്രസംഗ മത്സരം സംഘടിപ്പിച്ചു.നിരഞ്ജന കൃഷ്ണ ഒന്നാം സ്ഥാനം നേടി

കര നെൽകൃഷി

സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നു.ഇതിന്റെ വിളവെടുപ്പ് നടത്തിയത് ജില്ലാ പഞ്ചായത്തംഗം ശ്രീ .വി .ഉത്തമൻ അവർകളായിരുന്നു.

തലോലം പദ്ധതി

വിദ്യാർത്ഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ തുടങ്ങിയ പദ്ധതിയാണിത്. തോട്ടം സജ്ജമാക്കി മറ്റുള്ള ചിലവ് സ്പോൺസർഷിപ്പിലൂടെ സ്വീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നകുൽകൃഷ്ണയുടെ വീട്ടിൽ ആണ് തോട്ടം ഒരുക്കിയത്.അജിത്കുമാറാണ് ഇതിനു സഹായം നൽകിയത്.

ഇഞ്ചി കൃഷി

കുട്ടികളുടെ വീട്ടിൽ ഗ്രോബാഗിൽ കൃഷി ചെയ്യുന്ന പദ്ധതിയാണിത്.

ഖരമാലിന്യശേഖരണവും നിർമ്മാർജ്ജനവും

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെയും മാതൃഭൂമി സീഡിന്റെയും സഹകരണത്തോടെ നടന്ന പദ്ധതി.ഖരമാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് അയക്കുന്ന പദ്ധതി.ഇതിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്തു പ്രസിഡൻ്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.

മത്സ്യകൃഷി

സ്കൂളിൽ മത്സ്യം വളർത്തുന്നു.ഇതിന് നേതൃത്വം നൽകുന്നത് സീഡ് ക്ലബാണ് ഭക്ഷണാവശിഷ്ടത്തിൽ നിന്ന് മത്സ്യ ഭക്ഷണം എന്ന തത്വമാണ് സ്വീകരിച്ചിരിക്കുന്നത്.ഇതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ.പി.എസ് ഷാജി ആണ്.