മാതൃകാപേജ്/ശതാബ്ദി ആഘോഷം
- നമ്മുടെ പൊതുവിദ്യാലയങ്ങൾ പലതും ഇപ്പോൾ നൂറ് വർഷം പിന്നിട്ടിരിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ശതാബ്ദിയാഘോഷങ്ങളിലുമാണ്. പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന ശതാബ്ദിയാഘോഷപ്രവർത്തനങ്ങൾ നാളത്തെ തലമുറയ്ക്കുകൂടി കാണുന്നതിനുവേണ്ടി രേഖപ്പെടുത്തി വെക്കേണ്ടത് നമ്മുടെ ചുതലയാണ്. സ്കൂൾവിക്കിയിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
- വിദ്യാലയപേജിന്റെ ഏറ്റവും മുകളിയായി {{Centenary}} എന്ന ഫലകം ചേർത്ത് സേവ് ചെയ്യുക. അപ്പോൾ ശതാബ്ദി നിറവിലുള്ള വിദ്യാലയം എന്ന കണ്ണിയോടുകൂടി ഫലകം പ്രത്യക്ഷപ്പെടുന്നു. (നിലവിൽ ഇത്തരമൊരു ഫലകം അവിടെ ഉണ്ട് എങ്കിൽ വീണ്ടും ചേർക്കരുത്.) ശതാബ്ദി നിറവിലുള്ള വിദ്യാലയം എന്ന ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പേജിൽ ശതാബ്ദിയാഘോഷ വിവരങ്ങൾ, ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്താം. ലളിതമായ ഒരു മാതൃക ഇവിടെ കാണാം.
- പേജിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങൾ സ്കൂൾവിക്കിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നവയാകണം. പകർപ്പവകാശമുള്ള ഉള്ളടക്കമൊന്നും ചേർക്കരുത്.
- സഹായം ആവശ്യമെങ്കിൽ സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ ബന്ധപ്പെടുക
ശതാബ്ദി വിദ്യാലയങ്ങൾ
ശതാബ്ദി വർഷം | വിദ്യാലയങ്ങളുടെ പട്ടിക |
---|---|
2023 | 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2024 | 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2025 | 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2026 | 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2027 | 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2028 | 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2029 | 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |
2030 | 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ |