മുട്ടുങ്ങൽ സൗത്ത് യു പി എസ്/പ്രവർത്തനങ്ങൾ/2024-25

20:43, 27 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16253hm (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2024 – 25 അധ്യായന വർഷത്തെ ചോറോട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം വർണശബളമായ രീതിയിൽ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂളിൽ വച്ചു നടത്തി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ കെ റിനീഷ്

അധ്യക്ഷത വഹിച്ച പരിപാടിക്ക് എച്ച് എം കെ ജീജ സ്വാഗതം അരുളി. പി.ടി എ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ, BRC കോർഡിനേറ്റർ ആര്യ. പി.കെ, SRG കൺവീനർ ശ്രീരാഗ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള ക്ലാസിന് അബുലയിസ് മാസ്റ്റർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നവാഗതർക്ക് കിറ്റും,സ്കൂളിലെ മുഴുവൻ കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണവും സ്കൂൾ PTA & സ്റ്റാഫ് വക നൽകി


ജൂൺ -5  പരിസ്ഥിതി ദിനാചരണം

ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ചാ പ്രതിരോധം എന്നീ പരിസ്ഥിതി ദിന ചിന്തയ്ക്ക് ഊന്നൽ നൽകി കൊണ്ടുള്ള ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പരിസ്ഥിതി വാരാചരണത്തിന് മുട്ടുങ്ങൽ സൗത്ത് യു.പി യിൽ വർണാഭമായ തുടക്കം കുറിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാഗംങ്ങളായ ശ്രീമതി: സുധിന, ശ്രീമതി:അനിത എന്നിവരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം ജീജ ടീച്ചർ പൊന്നാട അണിയിച്ചു ആദരിച്ചു. കുട്ടികൾ അസംബ്ലിയിൽ വച്ചു ശുചിത്വ പ്രതിഞ്ജ എടുത്തു . ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്ന വീട്ടിലൊരു പൂന്തോട്ടം എന്ന പദ്ധതിയുടെ വിത്ത് വിതരണം സോഫിയ ടീച്ചർ രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നൽകൽ,പരിസ്ഥിതി ദിന ക്വിസ് മത്സരം, ശുചിത്വ പ്രതിജ്ഞ, ഔഷധ തോട്ട നിർമ്മാണം, വീട്ടിലൊരു പൂന്തോട്ടം പദ്ധതി, പോസ്റ്റർ നിർമ്മാണ മൽസരം എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ സ്കൂളിൽ ഒരാഴ്ചക്കുള്ളിൽ കൊണ്ടാടും. ദിനാചരണ കമ്മറ്റി കൺവീനർ രമിത, സുബുലുസ്സലാം,സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ, സോഫിയ, അബുലയിസ്, ജിസ്ന, ശ്രീരാഗ്, സൗമ്യ, പങ്കജം,രേഷ്മ, മഹേഷ്, ബിന്ദു, സൗമ്യ സി. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രമാണം:930eaf4c092fb68a139ac45c71ae3540de6d4f7d836c4c13faced68dcbfd231a.0.jpg