പുതുപ്പണം നോർത്ത് എസ് ബി എസ്
................................
പുതുപ്പണം നോർത്ത് എസ് ബി എസ്‍ | |
---|---|
വിലാസം | |
പുതുപ്പണം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | Thushara |
ചരിത്രം
വടകര മുനിസിപ്പാലിറ്റിയില്‍ ദേശീയ പാതയില്‍ കോട്ടക്കടവ് ബസ്സ്സ്റ്റോപ്പില്‍ റെയിൽവേ ഗേറ്റ് കടന്ന് ഏതാണ്ട് 300 മീറ്റർ പടിഞ്ഞാറ് കക്കട്ടി പുഴയ്ക്കും, കിഴക്ക് കോട്ടക്കടവ് റോഡിനും മധ്യത്തിലായി പുതുപ്പണം നോർത്ത് എസ്.ബി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഭൂമി ശാസ്ത്രപരമായും, ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്.
പൊതുവിദ്യാഭ്യാസത്തിന് ഒട്ടും തന്നെ പ്രാധാന്യമില്ലാതിരുന്ന കാലത്ത് നാട്ടുകാരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1917 ൽ ശ്രീ. പുതിയ വളപ്പിൽ ശങ്കരൻ ഗുരുക്കളുടെ പ്രയത്ന ഫലമായിട്ടാണ് സ്കൂൾ സ്ഥാപിതമായത്. കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1922ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് നിലവിൽ വന്ന ശേഷം എൽ .പി സ്കൂളാക്കി ഉയർത്തുകയുണ്ടായി.1932ൽ സ്കൂളിന്റെ പ്രവർത്തനത്തിൽ പ്രതിസന്ധികൾ ഉണ്ടായെങ്കിലും 1933ൽ സ്ഥലത്തെ പ്രമുഖ വ്യാപാരിയും വിദ്യാഭ്യാസ തൽപരനും ആയ നടേമ്മൽ ചോയി ഈ വിദ്യാലയം വിലക്കെടുക്കുകയും സ്കൂളിന്റെ അംഗീകാരം വീണ്ടെടുത്ത് പ്രവർത്തനം പുനരാരംഭിക്കുകയും കുറച്ചുകാലം ഗേൾസ് സ്കൂളായി പ്രവർത്തിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരംഭത്തിൽ 50 ൽ താഴെ വിദ്യാർഥികളും മൂന്ന് അധ്യാപകരും ആണ് ഉണ്ടായിരുന്നത്. സ്കൂൾ പ്രവർത്തനം അഭിവൃദ്ധിപ്പെട്ടതോടെ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉർത്തപ്പെട്ടു. സ്കൂളിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒട്ടേറെ പ്രശസ്തരും പ്രമുഖരുമായ അധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിട്ടുണ്ട്.പ്രശസ്ത കവിയും ,പണ്ഡിതനുമായിരുന്ന വി.ടി.കുമാരൻ മാസ്റ്റർ സാമൂഹ്യ പരിഷ്കർത്താവും ,സാംസ്കാരിക നായകനുമായ ശ്രീ നാരായണപ്പിള്ള മാസ്റ്റർ ,മർമ്മ ചികിത്സാരംഗത്ത് പ്രശസ്തനായ ശ്രീ കെ.കെ ശങ്കരൻ മാസ്റ്റർ ,സ്വാതന്ത്ര്യ സമര സേനാനിയും നാടക സംവിധായകനുമായ ശ്രീ കണ്ണൻ മാസ്റ്റർ, വോളിബോൾ രംഗത്ത് മലബാർ ചാമ്പ്യൻ എന്നറിയപ്പെടുന്ന ശ്രീ നാരായണൻ നായർ എന്നിവർ ഇവരിൽ ചിലർ മാത്രമാണ്.ഈ വിദ്യാലയം സംഭാവന ചെയ്ത പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്ന റീജിണൽ ഹെൽത്ത് എഡ്യുക്കേഷണൽ ഓഫീസറായിരുന്ന പതേനായ ശ്രീ എം.പി.കുമാരൻ കൂടാതെ സോക്ടർമാർ, രാജ്യസുരക്ഷാ മേഖലയിലുള്ളവർ ,എഞ്ചിനീയർമാർ ,അധ്യാപകർ ,പ്രവാസി ജീവിതം നയിക്കുന്നവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖരായ നിരവധി പൂർവ വിദ്യാർഥികൾ ഈ സ്കൂളിന്റെ അഭിമാനമാണ്.
ഭൗതികസൗകര്യങ്ങള്‍
- സ്മാർട്ട് റൂം
- കമ്പ്യൂട്ടർ ലാബ്(5 കംപ്യൂട്ടർ)
- 3500 ൽ കൂടുതൽ പുസ്തകങ്ങളുളള ലൈബ്രറി
- സയൻസ് ലാബ്
- ഗണിത ലാബ്.
- സാമൂഹ്യശാസ്ത ലാബ്
- കളിസ്ഥലം
- കിണർ
- ശുചി മുറികൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കെ മാതു
- വി ടി കുമാരന്‍
- കെ കെ ശങ്കരന്‍
- പി വി നാരായണി
- പി പി കല്ല്യാണി
- പി യശോദ
- സി കെ ശാരദ
- സീതാലക്ഷ്മി
- പി കല്ല്യാണി
- വി പി കല്യാണി
- കെ കെ ബാലൻ
- പി മാധവൻ
- കെ നാരായണൻനായർ
- ടി ശാരദ
- ഒ എം ബാലൻ
- കെ സി വാസുദേവൻ നമ്പൂതിരി
- പി ഗൗരിഭായ്
- സി എൻ ശാന്ത
- പി സുശീല
- കെ അബൂബക്കർ
- വി പി ഇന്ദിര
- പി പി വിജയി
- സി വി രാജു
- കെ ശോഭന
- ഇ പ്രേംകുമാർ
- സി രാമകൃഷ്ണൻ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}