സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25

അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം

അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ്‌ സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം

ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനം സീഡ് ക്ലബ് ഉദ്ഘാടനവും ഔഷധസസ്യ തോട്ടവുമൊരുക്കി

ലോക പരിസ്ഥിതി ദിനത്തിൽ വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും  സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 'മുറ്റത്തെ മരുന്നുകൾ' ഔഷധ സസ്യ തോട്ട നിർമ്മാണത്തിനും തുടക്കം കുറിച്ചു. വാഴക്കാട് ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ കെ അലി ഔഷധ സസ്യം നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ശ്രീ മഹേഷ്‌ മാസ്റ്റർ ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു.

ഔഷധസസ്യങ്ങളായ നീല അമരി, കറ്റാർ വാഴ, അരൂദ, ആരിവേപ്പ്, തുടങ്ങീ അനവധി ഔഷധ സസ്യങ്ങൾ അടങ്ങിയത് ആണ് ഔഷധ സസ്യ തോട്ടം. പി ടി എ പ്രസിഡന്റ്‌ ജുബൈർ,സീഡ് കോ - ഓർഡിനേറ്റർ നിമി ടീച്ചർ, റിസ്‌വാന ടീച്ചർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ,ഫസീല ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന്

മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു

നല്ലപാഠം ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25

പെൻ ബോക്സ്‌  ഒരുക്കി നല്ല പാഠം വിദ്യാർഥികൾ

പുതിയ സ്കൂൾ വർഷത്തിൽ വേറിട്ട ആക്ടിവിറ്റിക്ക് തുടക്കം കുറിച്ച് എഎം യുപിഎസ്  വിരിപ്പാടം സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ. കുട്ടികൾ വീടുകളിൽ എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ  ശേഖരിക്കാൻ  ശ്രമം നടത്തുകയാണ് പെൻബോക്സ് എന്ന പദ്ധതിയിലൂടെ നല്ല പാഠം വിദ്യാർഥികൾ.  പെൻബോക്സിൽ പേന ശേഖരിച്ച് ഉദ്ഘാടനം സ്കൂൾ പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് പി ആർ നിർവഹിച്ചു.  പ്ലാസ്റ്റിക്കിനോട് നോ പറയാനുള്ള ഒരു ചെറിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്.  പരിസ്ഥിതി ദിനത്തിൽ തന്നെ 428 പേനകൾ ശേഖരിക്കാൻ കഴിഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ ബഷീർ കെ പി,റസീല  ടീച്ചർ എന്നിവർ നേതൃത്വം കൊടുത്തു. കൂടാതെ നല്ലപാഠത്തിനു കീഴിൽ മരമുത്തശ്ശിയെ ആദരിക്കൽ, ഔഷധ നിർമ്മാണം, പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സംരക്ഷണ ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു