പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് ഉൽഘടനം നിർവഹിച്ചു. വിശിഷ്ടഥിതി യുവ കവി ശ്രീ കാശിനാഥൻ ആയിരുന്നു. അദ്ദേഹം ചൊല്ലിയ കവിതകൾ കുട്ടികളിൽ ആവേശം ഉണർത്തി .അവരും ഒപ്പം ചൊല്ലി രസിച്ചു .

മുഖ്യ മന്ത്രി യുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഇത് ഭംഗിയായി ചെയ്യാൻ സാധിച്ചു പഠ നോ പകരണ വിതരണവും, SSLC പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും A+കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. .ഹെഡ്മിസ്ട്രസ് ആശംസ പ്രസംഗം നടത്തി .ജയശ്രീ ടീച്ചർ സ്വാഗതപ്രസംഗവും സീനിയർ അസിസ്റ്റന്റ് പ്രീതരാനി ടീച്ചർ നന്ദിയും രേഖപ്പെടുത്തി ..ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,പരിപാടി ഡോക്യുമെന്റ് ചെയ്തു .

 
 
 


പരിസ്ഥിതി ദിനാഘോഷം

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ ഗംഭീരമായ ആഘോഷിച്ചു ,പരിസ്ഥിതി ദിനാഘോഷംഉദ്ഘാടനം ചെയ്തത് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് ആണ് .ഈ യോഗത്തിന് ആശംസ അറിയിച്ചത് കൃഷി ഓഫീസർ ശ്രീമതി ലാലി മാഡം ആണ് .യോഗത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആണ്.

പ്രമാണം:380982024k.jpg
 
 


വായനാദിനം

ജൂൺ 19 വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.

വായനാ അസ്സംബ്ലി

വായന മാസാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതകുമാരി നിർവഹിച്ചു. വായനാദിനത്തിന്റെ സന്ദേശം അറിയിച്ചത് മലയാള വിഭാഗം അധ്യാപികയായപ്രീത റാണി ടീച്ചർ ആണ്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും അന്നേദിവസം നടന്നു. സ്കൂൾതല വിദ്യാരംഗം കൺവീനർ ഹേമ ടീച്ചർപദ്ധതി വിശദീകരിച്ചു.

പ്രതിജ്ഞ

കാർത്തിക വായനാദിന പ്രതിജ്ഞ കാർത്തിക. കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. മാസ്റ്റർ കാർത്തിക് വായനാദിന സന്ദേശം കുട്ടികളെ അറിയിച്ചു.

മത്സരങ്ങൾ

പദ്യം ചൊല്ലൽ പ്രസംഗം ജീവചരിത്രക്കുറിപ്പ് വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്നും വിജയികൾക്ക് സമ്മാനദാനവും നൽകി.

പുസ്തക പ്രദർശനം

വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി. പല വീടുകളിൽ നിന്നും കളക്ട് ചെയ്ത ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാക്കി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ബാലരമ വായന കുട്ടികളുടെ ഭാവന വളർത്തുന്നതിൽ ഏറെ സഹായിച്ചു.