ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ/2023-24

12:09, 19 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

മൈലം ക്ലബ് എഫ്.എം.

എല്ലാ ദിവസവും ഉച്ചയ്ക്ക് എഫ്.എമ്മിലൂടെ അന്നേ ദിവസത്തെ വാർത്തയുടെ അവതരണവും , അന്നേ ദിവസത്തെ പ്രാധാന്യവും ഓരോ ക്ലാസ്സുകാർ അവതരിപ്പിക്കും. ഒപ്പം കുട്ടികളുടെ സർഗ്ഗവാസന പരിപോഷിക്കുന്ന കലാപരിപാടികളും. ക്വിസ് മത്സരങ്ങളും നടത്താറുണ്ട്.

പ്രകൃതി  നടത്തം

മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ കുട്ടികൾ ആകൃഷ്ടരാകുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ചുറ്റുമുള്ള പച്ചപ്പിനെ സ്നേഹിക്കാനും അതിലെ മാറ്റങ്ങൾ മനസിലാക്കാനും, ജീവജാലങ്ങളെ പരിചയപെടുന്നതിനും വേണ്ടി നടത്തിയ ഒരു പ്രവർത്തനം.  സമീപ പ്രദേശത്തെ കൃഷിയിടം, ചിറ, സമീപത്തെ ഔഷധ തോട്ടം എന്നിവിടങ്ങളിൽ സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തി കൃഷിയിലെ വൈവിധ്യങ്ങൾ മനസിലാക്കി. വരുന്ന വഴി പല തരം പഴവർഗങ്ങള് തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാനും കഴിഞ്ഞു . കുട്ടികൾക്ക് ഏറെ കൗതുകവും സന്തോഷകരവുമായിരുന്നു ഈ യാത്ര.

കരനെൽ കൃഷി

കൃഷി എന്തെന്ന് പാഠപുസ്തകളിൽ നിന്ന് മാത്രം മനസിലാക്കാതെ കുട്ടികൾക്ക് അറിവിന്റെ നേരനുഭവം പകർന്നു നല്കാൻ നമ്മുടെ സ്കൂളിൽ ശ്രീമതി. അമൃത ടീച്ചറുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് കരനെൽ കൃഷി. ഇതിന് വേണ്ട സഹായ സഹകരണവുമായി അരുവിക്കര കൃഷി ഓഫീസർ ശ്രീ.പ്രശാന്ത്, പ്രഥമാധ്യാപിക ശ്രീമതി അംബിക .പി, എസ്.എം.സി.ശ്രീ സുന്ദരൻ, അദ്ധ്യാപകൻ ശ്രീ. സുകു റ്റി .കെ , പി.റ്റി .സി എം. ശ്രീ. സചിത്രൻ, രക്ഷകർത്താക്കൾ എന്നിവരുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു. 2023 ജൂലൈ 21 നാണു വിത്ത് വിതച്ചതു. നവംബർ 29 നാണു കൊയ്ത്തുത്സവം നടത്തിയത്. വിത്ത് നടുന്നത് മുതലുള്ള ഓരോ ഘട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്താൻ സാധിച്ചു ഒപ്പം കൃഷിയുടെ വിവിധ് ഘട്ടങ്ങൾ, വിളവെടുപ്പ്, കീടങ്ങളെ തുരത്താനുള്ള ജൈവ മാർഗങ്ങൾ, കൃഷി പാട്ടുകൾ കൊയ്ത്തു, മെതി നെല്ല് അരിയാക്കി മാറ്റുന്നത് വരെ ഉള്ള എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് അനുഭവിച്ചു പഠിക്കാൻ സാധിച്ചു എന്നതാണ് ഇ പ്രവർത്തനം കൊണ്ടുള്ള നേട്ടം .

അടുക്കള തോട്ടം

ലോഷൻ നിർമാണം

സോപ്പ് നിർമാണം

ജലശുദ്ധീകരണശാല സന്ദർശനം

പൊതുസ്ഥാപനങ്ങളുടെ സന്ദർശനം