റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ഇന്ത്യാ ഗവൺമെൻ്റ്, യുവജനകാര്യ, കായിക മന്ത്രാലയത്തിൻ്റെ ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. +2 ബോർഡ് തലത്തിലുള്ള സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥി യുവാക്കൾക്കും സാങ്കേതിക സ്ഥാപനത്തിലെ വിദ്യാർത്ഥി യുവാക്കൾക്കും കോളേജുകളിലെയും ഇന്ത്യൻ യൂണിവേഴ്സിറ്റി തലത്തിലെയും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സർക്കാർ നേതൃത്വം നൽകുന്ന വിവിധ കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ ഇത് അവസരം നൽകുന്നു. കമ്മ്യൂണിറ്റി സേവനം നൽകുന്നതിൽ യുവ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകുക എന്നതാണ് എൻഎസ്എസിൻ്റെ ഏക ലക്ഷ്യം.
നാഷണൽ സർവീസ് സ്കീം ഇന്ത്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനമാണ് എൻ. എസ്. എസ്. ജാതി,മത,വർഗ്ഗ,വ ർണ്ണ, ലിംഗ വ്യത്യാസമെന്യേ എല്ലാവരെയും ഉൾക്കൊണ്ട് തുല്യ അവസരങ്ങൾ നൽകി വിദ്യാർത്ഥികളടൊപ്പം എൻ. എസ്. എസ്. സഞ്ചരിക്കുന്നു.‘‘Not Me But You’’എന്ന വലിയൊരു ആശയം ഉൾക്കൊണ്ട്, സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിൽ മുൻപോട്ട് പ്രവർത്തിക്കുന്നു ഈ യുവജന പ്രസ്ഥാനം.വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്കൂളിന്റെ 45-ാം യൂണിറ്റായി വിവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഈ പ്രസ്ഥാനം മുന്നേറുകയാണ്.വളരെ വർഷങ്ങളായി സ്ക്കൂളിന്റെയും നാടിന്റെയും വിവിധ പ്രവർത്തനങ്ങ ളിൽ മികവുറ്റ കൈതാങ്ങുകൾ ഈ എസ്. എസ്. യൂണ്ണിറ്റിൽ നിന്നും നൽകി വരുന്നു.സാംസ്കാരിക കലാ,കായിക പ്രവർത്തനങ്ങൾക്ക് എപ്പോഴും പ്രാധാന്യം നൽകിയുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുന്നു. +2 ൽ നിന്നും 50 ഉം, +1 ൽ നിന്നും 50 ഉം ആകെ ഒരു യൂണ്ണിറ്റിൽ 100 വോളൻറിയേർസ് ആണുള്ളത്. യുവജനങ്ങളുടെ ചലിക്കുന്ന മനസ്സാണ് NSS.അവരുടെ സ്വപ്നങ്ങൾ, ചിന്തകൾ, അഭിപ്രായങ്ങൾ തുടങ്ങി എല്ലാറ്റിനും പയറ്റി തെളിയുവാൻതക്ക അവസരങ്ങൾ തുറന്നു നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ, തുല്യഅവസരങ്ങൾ,നേതൃത്വസ്വാതന്ത്രം എന്നിവ ഈ പ്രസ്ഥാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു. സമൂഹത്തിൽ മാറ്റങ്ങളുടെ വിത്തുകൾ പാകി വിദ്യാർത്ഥികളാൽ അവരുടെ കഴിവിനൊത്ത പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള,ഉത്തരവാദിത്വമുള്ള രാജ്യസ്നേഹികളായ പൗരന്മാരാക്കുക;എന്ന ലക്ഷ്യം വ്യത്യസ്ത പ്രവർത്തന പാഠവത്തിലൂടെ കൈവരിക്കുന്നു. വിദ്യാർഥികളിലേക്ക് ഇറങ്ങിചെന്ന് അവരുടെ കഴിവുകൾ ആഴത്തിൽ മനസ്സിലാക്കിയാണ് ഒാരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.അറിവിന്റെ നിർമ്മിതിയും, സാമൂഹിക നിർമ്മിതിയും പരസ്പര പൂരകങ്ങളാണിവിടെ .വിദ്യാർത്ഥികളിലെവ്യത്യസ്ത കലാ,കായിക മികവുകൾ മനസ്സിലാക്കി അവസരങ്ങൾ നൽകുന്നു.കൂടുതൽ മികവുറ്റതാക്കാൻ ഒതകുന്ന പരിശീലനങ്ങൾ വിവിധതലങ്ങളിൽ നടത്തപ്പെടുന്നു.സ്കൂൾ രാഷ്ട്രീയം കൂട്ടികലർത്താതെ പ്രവർത്തിക്കുന്ന വലിയൊരു സന്നദ്ധസേന ഇന്ന് രാജ്യത്തുടനീളം എൻ. എസ്. എസ്. ന് ഉണ്ട്. സമൂഹത്തിന്റെ ആവശ്യം എന്തെന്ന് തിരിച്ചറിഞ്ഞ്; അവർക്കൊപ്പം കൈതാങ്ങാകാനും വ്യത്യസ്ത സാമൂഹിക സ്ഥിതിഗതികളെ മനസ്സിലാക്കാനും അവർ പഠിക്കുന്നു. സാഹചര്യങ്ങളെ എങ്ങനെ അവസരങ്ങളാക്കി മാറ്റാം, പ്രതിസന്ധികളെ എങ്ങനെ ക്രിയാത്മകമായി മറികടക്കാം; എന്നീ വെല്ലുവിളികളെ, പ്രവർത്തനപാഠവത്തിലൂടെ ഒരു യഥാർത്ഥ എൻ. എസ്. എസ് വോളൻറിയേർസ് ന് അതിജീവിക്കാൻ സാധിക്കും.ഉത്തരവാദിത്വമുള്ള. പൗരൻ എന്ന നിലയിൽ,പ്രാദേശിക തലങ്ങൾ മുതൽ അന്തർ ദേശീയ തലങ്ങൾ വരെ മഹനീയമായ പ്രവർത്ത നങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ ഒരു എൻ. എസ്. എസ്. വോളൻറിയേർസ് എപ്പോഴും സന്നദ്ധമായിരിക്കും. ഇതിലൂടെ രാജ്യസ്നേഹി എന്നതിനോടൊപ്പം നല്ലൊരു മനുഷ്യനെ വാർത്തെടുക്കുവാൻ ഈ പ്രസ്ഥാനത്തിന് സാധിക്കും. നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നവിവിധ പ്രവർത്തനങ്ങൾ • സാമൂഹിക സുരക്ഷ • റോഡു സുരക്ഷ • ആരോഗ്യപ്രവർത്തനങ്ങൾ • പ്ലാസ്റ്റിക്ക് നിർമാജ്ജന പ്രവർത്തനങ്ങൾ • പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ • അനാഥ മന്ദിരങ്ങൾ കേന്ദ്രീ കരിച്ചുള്ള പ്രവർത്തനങ്ങൾ • സമകാലിക പ്രസക്തിയുള്ള സെ മിനാറുകൾ,കൗൺ സിലിംഗ് ക്ലാസുകൾ • ആദിവാസി കോളനികൾ കേന്ദ്രികരിച്ചുള്ള വിവിധ കൈത്താങ്ങാലുകൾ • കൃഷി പരിപാലനം • പാലിയേറ്റീവ് കെയർ യൂണിറ്റ് • കൃഷിയിടങ്ങൾ ,നൂതന കൃഷി രീതികൾ • വയോജന പിന്തുണ • തനതു പ്രവർത്തനങ്ങൾ • ശിശു പരിപാലന പ്രവർത്തനങ്ങൾ • സ്വയം ത ൊഴിൽ പരിശീലനങ്ങൾ • കലാ,കായിക പരിശീലനം • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ • യോഗ • രക്ഷാപ്രവർത്തന സേന • ഭവന നിർമ്മാണ പ്രവർത്തനങ്ങൾ