ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25

11:21, 8 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ) (21098 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2490034 നീക്കം ചെയ്യുന്നു)

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ നടന്നു. സ്കൂൾ അസ്സംബ്ലിയിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശിവദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാർത്ഥികൾക്ക് മധുരവിതരണവും ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് സമ്മാന വിതരണവും ഉണ്ടായിരുന്നു.