ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25
1.പ്രൗഢമായ പ്രവേശനം
-
-
-
-
2024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിൽ നിന്നും
2024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ . നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ തിരഞ്ഞെടുത്ത
പഠനോപകരണവിതരണം
നിർദയരായ വിദ്യാർത്ഥികൾക്ക് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്സി. ന്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് ഹാർബർ സ്കൂളിലെ അറബിക് അധ്യാപകൻ സെക്കരിയ്യ.പി. പാലക്കാഴി നേതൃത്വം നൽകി .
2. കുരുന്നുകൾക്കായി കരുതലിന്റെ കാഴ്ചപ്പാട്
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും ആർജ്ജിച്ചെടുക്കാൻ കഴിയുന്ന രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .
3. പരിസ്ഥിതി ദിന ക്വിസ്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാല് ചൊവ്വാഴ്ച്ച തന്നെ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ഈ പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജോലാൽ. ടി.എസ്. പി എസ്,സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
4. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം
വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.