സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി | |
---|---|
വിലാസം | |
നെടുമണ്ണി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 32450 |
ചരിത്രം
അധ്വാന ശീലരായ ഒരു തലമുറയുടെ അവസാനിക്കാത്ത ആഗ്രഹത്തിന്റെയും സ്വപ്നങ്ങളുടേയു പരിസമാപ്തി കുറിച്ചുകൊണ്ട് 1960 ജൂലൈ നാലാം തീയതി നെടുമണ്ണി എന്ന കൊച്ചു ഗ്രാമത്തില്‍ സി. അല്‍ഫോന്‍സാസ് എന്ന നാമധേയത്തില്‍ സ്കൂള്‍ സ്ഥാപിതമായി . പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാന്‍സിസ് എന്നിവരെക്കൂടി നിയമിച്ചു. 1960 -61 ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ ആരംഭിച്ചു.. പിന്നാലെ 3,4 ക്ലാസ്സുകളും അനുവദിച്ചു കിട്ടി . ധാരാളം കുട്ടികള്‍ . തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ സ്കൂള്‍ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ, ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോണ്‍ എന്നിവരും നിയമിതരായി. സ്കൂളിന്‍റെ മാനേജരായി ബഹു. പുത്തന്‍പറന്പില്‍ തോമസച്ചന്‍ നിയമിതനായി. കലാകായിക ശാസ്ത്ര വേദികളിലും പഠനനിലവാരത്തിലും മുന്നിട്ടു നിന്ന് സ്കൂള്‍ പ്രശസ്തി.യിലേക്ക് ഉയര്‍ന്നു.1978 ജൂണ്‍ 1-ം തീയതി എല്‍. പി. സ്കൂള്‍ യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1989 ഏപ്രില്‍ 30 ന് ഹെഡ് മാസ്റ്റര്‍ കെ. ഇ. ജോസഫ് റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് കെ. എം. ജോസഫ് കിഴക്കേവീട്ടില്‍ (1989 – 93 ), ശ്രീ. എ. വി. സോമനാഥപിള്ള (1993- 97) , ശ്രീ. കെ. എം. ജോസഫ് (1997-2004) , പി. ഒ. ചാക്കോ ( 2004 -2014 ) എന്നിവരും ഹെഡ് മാസ്റ്റര്‍ സ്ഥാനം അലങ്കരിച്ചു. ബഹു. തോമസ് കുത്തുകല്ലുങ്കല്‍ അച്ചന്‍ മാനേജരായിരുന്ന കാലത്ത് ഈ സ്കൂള്‍ ചങ്ങനാശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്‍റ് ഏറ്റെടുത്തു. റവ. ഫാ മാത്യു നടമുഖത്ത് കോര്‍പറേറ്റ് മാനേജരായി സേവനം ചെയ്യുന്നു. 2014 മുതല്‍ കോര്‍പറേറ്റ് മാനേജ്മെന്‍റ് നിയമിച്ച ശ്രീ. പി. എസ്. തോമസ് ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
. പരിസ്ഥിതി ക്ലബ്ബ്
. സയന്‍സ് ക്ലബ്ബ്
. ഗണിത ക്ലബ്ബ്
. വിദ്യാരംഗം കലാ സാഹിത്യ വേദി
. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
. ക്വിസ് ക്ലബ്ബ്
. ഐ. ടി. ക്ലബ്ബ്
വഴികാട്ടി
{{#multimaps:9.512152, 76.673435| width=500px | zoom=16 }}