ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സുഭിക്ഷം

05:23, 2 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിൽ പൊതിച്ചോറ് വിതരണം നടത്തുന്ന പരിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സഹജീവി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിൽ പൊതിച്ചോറ് വിതരണം നടത്തുന്ന പരിപാടിയാണ് സുഭിക്ഷം . എല്ലാ മാസവും ഒരു ദിവസം അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഹോം സന്ദർശിച്ച് കുറച്ചു സമയം കലാപരിപാടികളുമായി അവരോടൊപ്പം ചെലവഴിക്കുന്നു.

ഒക്ടോബർ മാസം 4ാം തീയതി അഞ്ച് , ആറ് ക്ലാസുകളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഹോം സന്ദർശിച്ചു. കുട്ടികൾ കൊണ്ടു വന്നതായ അറുപത് പൊതിച്ചോറുകൾ അംഗപരിമിതരായ അന്തേവാസികൾക്ക് നൽകി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികളും വിവിധപരിപാടികൾ അവതരിപ്പിച്ചു.