സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒറ്റത്തൈ ജി.യു.പി.എസ് ചരിത്രവഴികളിലൂടെ .......

മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു .ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .ആലക്കോട് നാടിന്റെ വികസനത്തിന് കാരണഭൂതനായ തമ്പുരാൻ ശ്രീ പി ആർ രാമവർമ്മരാജ തന്റെ കൈവശമുണ്ടായിരുന്ന പ്രദേശത്തു ഒരു വലിയ തെങ്ങിൻതോട്ടം ഉണ്ടാക്കാനാഗ്രഹിച്ചു .അതിനായി അദ്ദേഹം തിരുവിതാംകൂറിൽ നിന്നും തെങ്ങിൻതൈകൾ കൊണ്ടുവന്നു നട്ടു പിടിപ്പിച്ചു .പക്ഷെ കാടിറങ്ങിയ കാട്ടാനകളുടെ ആക്രമണത്തിൽ ഒരു തൈ ഒഴികെ മറ്റെല്ലാതൈകളുംനശിപ്പിക്കപ്പെട്ടു .ആ ഒരു തെങ്ങിൻ തൈ അവിടെ വളർന്നു .കാലക്രമേണ ആ പ്രദേശം ഒറ്റത്തൈ എന്ന് അറിയപ്പെടാൻ തുടങ്ങി . ഗവണ്മെന്റ് 1974ൽ ഒറ്റത്തൈയിൽ ഒരു സ്കൂൾ അനുവദിച്ചു .കുടിയേറിപ്പാർത്തവരുടെ മക്കളുടെ വിദ്യാഭ്യാസം ഒരു സമസ്യ ആയിരുന്ന സമയത്തു ഈ സ്കൂൾ ഒരു വലിയ അനുഗ്രഹമായിരുന്നു .ആരംഭ കാലത്തു ക്ലാസുകൾ നടത്തിയിരുന്നതു കുരിശുപള്ളിയിൽ ആയിരുന്നു .പിന്നീട് 1975ൽ മൈലാടൂർതോമസ് സൗജന്യമായി നൽകിയ സ്ഥലത്തു നാട്ടുകാർ നാലുക്ലാസ്സ്മുറികളുള്ളഒരു കെട്ടിടം നിർമിച്ചു .ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ കെ ആർ ഗോപാലകൃഷ്ണൻമാസ്റ്റർ ആയിരുന്നു .53കുട്ടികളായിരുന്നുഅന്ന് സ്കൂളിൽ ഉണ്ടായിരുന്നത് .1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു .പുതിയ കെട്ടിടം നിർമ്മിച്ചു . ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ഇവിടെ നടന്നു വരുന്നു .2004ൽ എസ് .എസ് .എ .ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ് റൂമും കംപ്യൂട്ടർലാബും നിർമ്മിച്ചിട്ടുണ്ട് . പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഈ സ്കൂളിന്റെ അഭിമാനമാണ് .തളിപ്പറമ്പ നോർത്ത്ഉപജില്ലയിലെആലക്കോട് പഞ്ചായത്തിൽ വാർഡ് 8ൽ ആണ് ഒറ്റത്തൈ ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1948മുതൽ മലബാറിന്റെ മലമടക്കുകളിൽ മണ്ണിനോടുമല്ലടിച്ചു ജീവിതത്തിലെ സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടുവാൻ തിരുവതാംകൂർ കൊച്ചി ഭാഗത്തുനിന്നും കുടിയേറിയ ജനതയാണ് ഒറ്റത്തൈ എന്ന ഗ്രാമത്തിലുള്ളത് .കുടിയേറ്റത്തിനുമുന്പ് വെള്ളാട് ദേവസ്വം വക ആയിരുന്ന ഈ പ്രദേശം തളിപ്പറമ്പുകാരനായ മമ്മുഹാജി വാങ്ങി .തുടർന്ന് ആലക്കോട് തമ്പുരാൻ എന്നറിയപ്പെടുന്ന പി .ആർ .രാമവർമ്മരാജ യും ഗവണ്മെന്റ് സെക്രട്ടറി ആയിരുന്ന പി ജെ തോമസും മേടിക്കുകയുണ്ടായി.കുടിയേറ്റക്കാർ അവരുടെ കയ്യിൽ നിന്നും ഏക്കറിന് 25 രൂപ പ്രകാരം വാങ്ങി കൃഷി ചെയ്‌തു പോന്നു. ഒറ്റത്തൈ എന്ന പേര് ഉണ്ടായതിനെപ്പറ്റി വാമൊഴി മാത്രമേ യുള്ളൂ .ആലക്കോട് നാടിന്റെ വികസനത്തിന് കാരണഭൂതനായ തമ്പുരാൻ ശ്രീ പി ആർ രാമവർമ്മരാജ തന്റെ കൈവശമുണ്ടായിരുന്ന പ്രദേശത്തു ഒരു വലിയ തെങ്ങിൻതോട്ടം ഉണ്ടാക്കാനാഗ്രഹിച്ചു .അതിനായി അദ്ദേഹം തിരുവിതാംകൂറിൽ നിന്നും തെങ്ങിൻതൈകൾ കൊണ്ടുവന്നു നട്ടു പിടിപ്പിച്ചു .പക്ഷെ കാടിറങ്ങിയ കാട്ടാനകളുടെ ആക്രമണത്തിൽ ഒരു തൈ ഒഴികെ മറ്റെല്ലാതൈകളുംനശിപ്പിക്കപ്പെട്ടു .ആ ഒരു തെങ്ങിൻ തൈ അവിടെ വളർന്നു .കാലക്രമേണ ആ പ്രദേശം ഒറ്റത്തൈ എന്ന് അറിയപ്പെടാൻ തുടങ്ങി. ഗവണ്മെന്റ് 1973ൽ ഒറ്റത്തൈയിൽ ഒരു സ്കൂൾ അനുവദിച്ചു .കുടിയേറിപ്പാർത്തവരുടെ മക്കളുടെ വിദ്യാഭ്യാസം ഒരു സമസ്യ ആയിരുന്ന സമയത്തു ഈ സ്കൂൾ ഒരു വലിയ അനുഗ്രഹമായിരുന്നു. ആരംഭ കാലത്തു ക്ലാസുകൾ നടത്തിയിരുന്നതു കുരിശുപള്ളിയിൽ ആയിരുന്നു. പിന്നീട് 1975ൽ മൈലാടൂർതോമസ് സൗജന്യമായി നൽകിയ സ്ഥലത്തു നാട്ടുകാർ നാലുക്ലാസ്സ്മുറികളുള്ളഒരു കെട്ടിടം നിർമിച്ചു .ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ കെ ആർ ഗോപാലകൃഷ്ണൻമാസ്റ്റർ ആയിരുന്നു .53കുട്ടികളായിരുന്നുഅന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു .പുതിയ കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ഇവിടെ നടന്നു വരുന്നു. 2004ൽ എസ് .എസ് .എ .ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ് റൂമും കംപ്യൂട്ടർലാബും നിർമ്മിച്ചിട്ടുണ്ട്. പാഠ്യ പഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന മിടുക്കരായ കുട്ടികൾ ഈ സ്കൂളിന്റെ അഭിമാനമാണ്.2022-23 ലെ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ബെസ്ററ് പി.ടി.എ അവാർഡ് ഒറ്റത്തൈ ഗവ:യു.പി സ്കൂളിന് ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ്.

ജൂബിലി ആഘോഷങ്ങൾ

സുവർണ ജൂബിലി

 
സുവർണ ജൂബിലി ആഘോഷത്തിൽ നിന്ന്
 
വിളംബര ഘോഷയാത്ര

കുടിയേറ്റ മേഖലയുടെ ചരിത്രമുറങ്ങുന്ന ഒറ്റത്തൈയിലെ സർക്കാർ വിദ്യാലയത്തിന് അമ്പതു വയസ്സ് .പരിമിതികളുടെ പടവുകൾ കയറി മുൻനിര സർക്കാർ വിദ്യാലയങ്ങുളുടെ പട്ടികയിൽ ഇടം പിടിക്കാൻ ഒറ്റത്തൈ ഗവണ്മെന്റ് യു പി സ്കൂളിനായി എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇൽ സ്ഥാപിച്ച സസ്കൂളിന്റെ സുവർണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . സുവര്ണജൂബിലിയുമായി ബന്ധപ്പെട്ട് 22/12/2023 നു നടത്തിയ വിളംബര ഘോഷയാത്ര രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഒറ്റത്തൈ അയ്യപ്പ ക്ഷേത്രത്തിനടുത്തു വച്ച് തുടങ്ങിയ വിളംബര ജാഥ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.സി. പ്രിയ ഫ്ലാഗ് ഓഫ് ചെയ്തു ഉദ്‌ഘാടനം നിർവഹിച്ചു . ചടങ്ങിനു വാർഡ് മെമ്പർ കവിത ഗോവിന്ദൻ , പ്രധാന അദ്ധ്യാപിക ഉമാദേവി ടീച്ചർ , പി ടി എ പ്രസിഡന്റ് ഉണ്ണിച്ചെൻ .കെ.ഡി , പൂർവ അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി . ഒറ്റത്തൈ അങ്ങാടിയിൽ വച്ച് നടന്ന സമാപനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ആകർഷകമായി.
ജൂബിലിയുടെ ഔപചാരികമായ ഉദ്‌ഘാടനം 2023 ഡിസംബർ 29 നു ബഹു: ഇരിക്കൂർ എം.എൽ.എ അഡ്വ: സജീവ് ജോസഫ് അവർകൾ നിവഹിച്ചു .വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും നിറഞ്ഞുനിന്ന ചടങ്ങിനു പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോജി കന്നിക്കാട്ടിൽ അവർകൾ അധ്യക്ഷത വഹിച്ചു .ആലക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഖലീൽ റഹ്‌മാൻ , മെമ്പർ ശ്രീമതി. കവിത ഗോവിന്ദൻ , പ്രധാനാധ്യാപിക ശ്രീമതി ഉമാദേവി എം.കെ , ഒറ്റത്തൈ പള്ളി വികാരി ഫാദർ അനീഷ് ചക്കിട്ടമുറിയിൽ , മുൻ അധ്യാപകൻ ശ്രീ. ഗോപാലകൃഷ്ണൻ മാസ്റ്റർ , വ്യാപാരി പ്രതിനിധി ശ്രീ. ജോയ് തോട്ടുമ്പുറം, പി.ടി.എ , മദർ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിനോടനുബന്ധിച്ചു സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .

സുവർണ ജൂബിലി സപ്ലിമെൻ്റ്

പ്രമാണം:13760 jubilee 10.jpg പ്രമാണം:13760 jubilee 11.jpg പ്രമാണം:13760 jubilee 12.jpg