പെണ്ണുക്കര , ചെങ്ങന്നൂർ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ( 3.1 മൈൽ ) തെക്കായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പെണ്ണുക്കര . കായലുകൾക്കും കുളങ്ങൾക്കും പൂമാല ചാൽ തടാകത്തിനും പ്രകൃതി പൈതൃകങ്ങൾക്കും പേരുകേട്ടതാണ് പെണ്ണുക്കര. കേരളത്തിലെ ഏറ്റവും നീളം കൂടിയ കനാൽ അക്വാഡേറ്റ് പെണ്ണുക്കര & പെണ്ണുക്കര (ALA പഞ്ചായത്തിൻ്റെ ഭാഗം) സ്ഥിതി ചെയ്യുന്നത് ഉത്തരപ്പള്ളി നദിയുടെ തീരത്താണ് ഉത്തരപ്പള്ളി_നദി പ്രാദേശികമായി വരട്ടാർ എന്നും അറിയപ്പെടുന്നു . അച്ചൻകോവിലിനെയും പമ്പാനദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രകൃതിദത്ത നദിയാണിത് .

കൊല്ലം-തേനി നാഷണൽ ഹൈവേ, ചെങ്ങന്നൂർ-മാവേലിക്കര റോഡ്, പന്തളം കൊഴുവള്ളുർ, വെൺമണി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാർക്ക് ഒരു പ്രധാന സ്ഥലമാണ് പെണ്ണുക്കര.


പൊതുസ്ഥാപനങ്ങൾ

  • ഗവൺമെന്റ് യു.പി.സ്കൂൾ,പെണ്ണുക്കര
  • പെണ്ണുക്കര പോസ്റ്റോഫീസ്
  • എ൯ജിനീയറിങ് കോളേജ്,പൂമല
  • ആല പഞ്ചായത്ത് ആഫീസ്
  • പ്രാഥമിക ആരോഗ്യകേന്ദ്രം,പെണ്ണുക്കര

ആരാധനാലയങ്ങൾ

  • പെണ്ണുക്കര ദേവീക്ഷേത്രം
  • മൂ൪ത്തീക്കാവ് ഉമാമഹേശ്വരക്ഷേത്രം
  • സെന്റ് ജോസഫ് മ൪ത്തോമ ച൪ച്ച്,പെണ്ണുക്കര
  • ബഥേൽ പെന്തക്കോസ്ത് ച൪ച്ച്,പെണ്ണുക്കര

പ്രധാന സ്ഥലങ്ങൾ

  • മലമോടി
  • കിണറുവിള
  • വളപ്പുഴ
  • തേവരക്കോട്
  • ചമ്മത്ത്
  • ഉത്തരപ്പള്ളി
  • പണിപ്പുരപ്പടി
  • പുല്ലാംതാഴം

ഗവൺമെന്റ് യു.പി.എസ്.പെണ്ണുക്കര