എന്റെ ഗ്രാമം
ചാമുണ്ഡിക്കുന്ന് ബളാന്തോട് പ്രദേശത്തുകൂടി ഒഴുകുന്ന പുഴ ചാമുണ്ഡിക്കുന്ന് ഗ്രാമത്തിന്റെ ഐശ്വര്യമാണ്.
മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുകയാണ് ഈ പുഴ.
ഇടതുങ്ങി വളരുന്ന വൃക്ഷങ്ങളും പലതരത്തിലുള്ള കൃഷികളും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. വിശാലമായ സ്കൂളിലെ കളിസ്ഥലം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഴ്സറി കുട്ടികൾക്കായി നിർമ്മിച്ച വർണ്ണ കൂടാരം ഈ സ്കൂളിനെ കൂടുതൽ ശ്രദ്ധ നേടാൻ സഹായകമായി.