സംവാദം:ജി.എൽ.പി.എസ് ചെറുതുരുത്തി/എന്റെ ഗ്രാമം

16:23, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINITHAVINOD (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെറുതുരുത്തി

വള്ളത്തോൾ നഗർ പഞ്ചായത്തിലെ നിളാനദിക്കരയിലുള്ള (ഭാരതപ്പുഴ) ഒരു ചെറിയ ഗ്രാമമാണ് ചെറുതുരുത്തി.


ഭൂമിശാസ്‌ത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ പട്ടണത്തിൽ നിന്നും 32 കി.മീ അകലെയാണ് ചെറുതുരുത്തി. തൃശ്ശൂരിനും ഷൊർണ്ണൂരിനും ഇടക്കാണ് ചെറുതുരുത്തി. പാലക്കാട് പട്ടണം ചെറുതുരുത്തിയിൽ നിന്ന് 47 കി.മീ അകലെയും ഒറ്റപ്പാലം 17 കി.മീ അകലെയുമാണ്. മഹാകവി വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം ചെറുതുരുത്തിയിലാണ്. കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൂത്ത്, നാടകം തുടങ്ങിയ കലകൾ ഇവിടെ പഠിപ്പിക്കുന്നു. പഴയ കേരള കലാമണ്ഡലം കെട്ടിടം നിളാനദിക്കരയിലാണ്. ഇന്ന് വള്ളത്തോൾ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വള്ളത്തോൾ സ്മാരകമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനം മാറ്റിയിരിക്കുന്നു. വള്ളത്തോളിന്റെ സമാധിയും പഴയ കലാമണ്ഡലം കെട്ടിടത്തിന് അടുത്താണ്.

ആരാധനാലയങ്ങൾ

നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം,കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം , ചെറുതുരുത്തി ജുമാ മസ്ജിദ്, എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ. ചരിത്ര പ്രസിദ്ധമായ കോഴിമാംപറമ്പ് പൂരം ചെറുതുരുത്തിയുടെ മണ്ണിൽ ആണ് കൊണ്ടാടുന്നത്.

പൊതുസ്ഥാപനങ്ങൾ

.കേരളം കലാമണ്ഡലം

.നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ

ശ്രെദ്ധേയരായ വ്യക്തികൾ

. വള്ളത്തോൾ നാരായണമേനോൻ



വിദ്യാഭ്യാസ സ്ഥാപനങ്ങൾ

.ഗവ: ഹയർ സെക്കൻഡറി സ്ൿകൂൾ

.ജി എൽ പി സ്‌കൂൾ ചെറുതുരുത്തി

"ജി.എൽ.പി.എസ് ചെറുതുരുത്തി/എന്റെ ഗ്രാമം" താളിലേക്ക് മടങ്ങുക.