ചാമോറ

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാമോറ.

ഓമശ്ശേരി പഞ്ചായത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുളള ഒരു മലയോര മേഖലയാണ് ചാമോറ. മൂന്ന് ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് പോയാൽ വേനപ്പാറ വഴി ഓമശ്ശേരി എത്താം. കിഴക്കോട്ടുളള പാത മൈക്കാവ് ജംഗ്ഷനിലും. വടക്കുഭാഗത്തേക്ക് യാത്ര ചെയ്താൽ കൂടത്തായും എത്തുന്നു.