നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/എന്റെ ഗ്രാമം

12:50, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHIJINAJIJO (സംവാദം | സംഭാവനകൾ) (→‎മറ്റു പ്രത്യേകതകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വട്ടോളി

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുന്നുമ്മൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വട്ടോളി.

കുന്നുമ്മൽ പഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങലും ഉൾക്കൊള്ളുന്നതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ സാമ്പത്തിക സാംസ്‌കാരിക കേന്ദ്രം എന്ന രീതിയിൽ വട്ടോളി നിലനിൽക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗതാഗത സൗകര്യവും ആശുപത്രിലഭ്യതയും ഈ ഗ്രാമത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നു .കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന പഴയ തലമുറയിൽ നിന്ന് വിഭിന്നമായി പലതരം ജോലികൾ ചെയ്യുന്ന ആളുകൾ ഇന്നിവിടെ ഉണ്ട് .

പൊതു സ്ഥാപനങ്ങൾ

  • വട്ടോളിനാഷണൽ ഹൈർസെക്കന്ഡറി സ്കൂൾ
  • ജി യു പി സ്കൂൾ വട്ടോളി
  • കാനറാ ബാങ്ക്
  • ഹോമിയോ ആശുപത്രി
  • ബ്ലോക്ക് ഓഫീസ്‌
  • ബി ആർ സി
  • മൃഗാശുപത്രി
  • പോസ്റ്റോഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • നാഷണൽ ഹയർ സെക്കന്ററി സ്കൂൾ വട്ടോളി
  • ജി യു പി സ്കൂൾ വട്ടോളി
  • വ്യാസ വിദ്യാപീഠ൦
  • നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • ഒപ്പം നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും

ആരാധനാലയങ്ങൾ

ജാതി മത വ്യത്യാസമില്ലാതെ ആളുകൾ ഒരുമിച്ച് ജീവിക്കുന്ന പ്രദേശസം എന്ന നിലയിൽ വട്ടോളൂ ഇപ്പോഴും അതിന്റെ യശസ്സ് ഉയർത്തിപ്പിടിച്ചിരിക്കുന്നു.ഈ കുഞ്ഞു ഗ്രാമത്തിലെ പ്രധാന ആരാധനാലയങ്ങൾ ഇവയാണ്

  • വട്ടോളി വിശ്വമൂർത്തി ക്ഷേത്രം
  • പാർവതീ പരമേശ്വര ക്ഷേത്രം
  • വട്ടോളി ശിവ ക്ഷേത്രം
  • കിഴക്കും മുറി ക്ഷേത്രം

ഭൂമി ശാസ്ത്രം

കുന്നുമ്മൽ പഞ്ചായത്തിൽ കൃഷിക്ക് അനുയോജ്യമായ ഒരു പ്രദേശമാണ് വട്ടോളി.ഭൂമി ശാസ്ത്രപരമായ അനുകൂലതകൾ തന്നെയാണ് അതിൽ പ്രധാനം. കനാൽ സൗകര്യവും വളക്കൂറുള്ള മണ്ണും കൃഷിക്ക് ആക്കം കൂട്ടുന്നു.സുലഭമായി ലഭിക്കുന്ന മഴയും സൂര്യപ്രകാശവും കൃഷിക്ക് അനുകൂലമാണ്.

ശ്രദ്ധേയരായ വ്യക്തികൾ

ഒരുപാട് പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകി എന്നത് തന്നെയാണ് വട്ടോളിയെ മറ്റു പ്രദേശങ്ങളിൽ നിന്നും വേർതിരിച്ച നിർത്തുന്നത്.പഞ്ചായത്തിന്റെ സാമൂഹിക സാംസ്‌കാരിക കേന്ദ്രം എന്ന രീതിയിൽ വട്ടോളി നിലനിൽക്കാനുള്ള ഒരു കാരണവും അത് തന്നെയാണ്.

  • പത്മനാഭൻ ഡോക്ടർ
  • മാധവൻ ഡോക്ടർ
  • അശോകൻ മാസ്റ്റർ
  • കരുണൻ ഗുരുക്കൾ

മറ്റു പ്രത്യേകതകൾ

  • ഗതാഗത സൗകര്യം
  • മതസൗഹാർദ്ദമായ അന്തരീക്ഷം
  • കാർഷിക അഭിവൃദ്ധി
  • കളരി അഭ്യാസ കേന്ദ്രം