ബാലുശ്ശേരി

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന ഒരു കൊച്ചു പട്ടണമാണ് ബാലുശ്ശേരി. രാമായണത്തിലെ “ബാലി” തപസ്സു ചെയ്ത സ്ഥലമായതിനാൽ “ബാലുശ്ശേരി” എന്ന പേരു ലഭിച്ചെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽ കൊയിലാണ്ടിക്കും താമരശ്ശേരിക്കും മദ്ധ്യത്തിലുള്ള പ്രധാന പട്ടണമാണ് ബാലുശ്ശേരി.

ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ

  1. സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ഓഫീസ്, ഹൈസ്കൂൾ റോഡ്
  2. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി
  3. ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി
  4. ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ
  5. കൃഷി ഭവൻ ബാലുശ്ശേരി ( പറമ്പിൻ മുകൾ )
  6. മൃഗാശുപത്രി ബാലുശ്ശേരി ( വട്ടോളി ബസാർ
  7. ) ആയുർവേദ ആശുപത്രി (പനായി)
  8. വില്ലേജ് ഓഫീസ് ബാലുശ്ശേരി ( പറമ്പിൻ മുകൾ )
  9. താലൂക്ക് ആശുപത്രി ബാലുശ്ശേരി
  10. പോസ്റ്റോഫീസ് ബാലുശ്ശേരി
  11. സബ് റജിസ്റ്റർ ഓഫീസ്.
  12. ട്രെഷറി ബാലുശ്ശേരി
  13. പൊലീസ് സ്റ്റേഷൻ
  14. ആദർശ സംസ്കൃത വിദ്യാപീഠം