കരുവംപൊയില്

പുതിയ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില് കൊടുവള്ളി ഉപജില്ലയില് പഞ്ചായത്തിന്റെ കിഴക്കന് മേഖലയില് സ്ഥിതി ചെയ്യുന്ന സ്കൂള് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.

കരുവമ്പൊയില് എന്ന പേര് നേരത്തെ നിലവിലുണ്ടായിരുന്നു. കരുവാന്മാര് (കൊല്ലന്മാര്) താമസിച്ചു വന്ന സ്ഥലമായതിനാലാണ് ഈ പേര് നിലവില് വന്നത്. അതിനാല് കരുവന്പൊയില് എന്നാണ് ശരിയായ പേര്.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി വളരെയധികം വൈവിധ്യം നിറഞ്ഞ ഒരു പ്രദേശമാണ് ഇവിടം.കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന് കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറ മലയും അതിരിടുന്ന പ്രദേശം.ഇവിടുത്തെ വിവിധ പ്രദേശങ്ങളുടെ പേരില് തന്നെ വൈവിധ്യം കാണാം. പയിങ്ങാട്ടുപൊയില് ,താഴെപൊയില് ,ആലക്കും കണ്ടി,വട്ടക്കണ്ടി , ......എന്നിങ്ങനെ പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്ന പേരുകള് ആണ് മിക്കവയും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്

കരുവന്പൊയില് യു.പി സ്കൂളിനോട് ചേര്ന്നു തന്നെ കരുവന്പൊയില് ഹൈസ്കൂളും ഹയര്സെക്കന്ഡറി സ്കൂളും സ്ഥിതി ചെയ്യുന്നു. സ്കൂളുകളില് മതപഠനം നടത്തുന്നതിന് ഭരണഘടനപരമായ തടസ്സം ഉള്ളതിനാല് അതിന് പരിഹാരമായി മതപഠനത്തിനായി സിറാത്തുല് മുസ്തഖീം മദ്രസ ആരംഭിച്ചു. ഇത് സ്കൂളിന് അടുത്തായി സ്ഥിതി ചെയ്യുന്നു. കൂടാതെ ഗവണ്മെന്റ്,എയ്ഡഡ്, അണ്എയ്ഡഡ് വിദ്യാലയങ്ങളും ഈ പരിസരത്ത് സ്ഥിതി ചെയ്യുന്നു.

ചിത്രശാല

47463-street.jpg (പ്രമാണം)\Thumb\കരുവന്പൊയില്അങ്ങാടി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ 47463-river.jpg (പ്രമാണം)\Thumb\ചെറുപുഴ 47463-hss.jpg (പ്രമാണം)\Thumb\HSS 47463-akshaya.jpg (പ്രമാണം)\Thumb\akshaya 47463-p.o.jpg (പ്രമാണം)\Thumb\post office 47463-mosq.jpg (പ്രമാണം)\Thumb\പള്ളി‍‍