ജി.എച്ച്.എസ്.എസ്. തെങ്കര/എന്റെ ഗ്രാമം

22:45, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYAVELAYUDHAN (സംവാദം | സംഭാവനകൾ) (→‎ശ്രദ്ധേയരായ വ്യക്തികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തെങ്കര

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തെങ്കര ഗ്രാമം .

ഭൂമിശാസ്ത്രം

മണ്ണാർക്കാട് ഒന്ന്, മണ്ണാർ‍ക്കാട് രണ്ട് വില്ലേജ് പരിധിയിലുൾ‍പ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്തിന് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്.ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് അഗളി, കാഞ്ഞിരപുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മണ്ണാർ‍ക്കാട്, കാഞ്ഞിരപുഴ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർ‍ക്കാട്, കുമരംപുത്തൂർ പഞ്ചായത്തുകളുമാണ്. പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രമായ സൈലന്റ്വാലി ദേശീയോദ്യാനം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൈലന്റ്വാലി ഉൾപ്പെടെ, പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 40% വനമേഖലയാണ്.

പൊതുസ്ഥാപനങ്ങൾ

എല്ലാവർക്കും വേണ്ട സേവനങ്ങൾ ചെയ്യുന്ന സ്ഥാപനങ്ങൾ ആണ് പൊതുസ്ഥാപനങ്ങൾ.അവ താഴെ കൊടുക്കുന്നു.

  • പോലീസ്സ്റ്റേഷൻ മണ്ണാർക്കാട്.
  • വായനശാല : മണ്ണാർക്കാട് സഹൃദയ ലൈബ്രറി
  • സ്കൂൾ : ജി.എച്ച്.എസ്.എസ്. തെങ്കര
  • കൃഷിഭവൻ : തെങ്കര
  • പോസ്റ്റ് ഓഫീസ് : തെങ്കര
  • പഞ്ചായത്ത് ഓഫീസ് : പാലക്കാട് ജില്ലാ പരിഷത്തിൻ്റെ ഭാഗമായ മണ്ണാർക്കാട് പഞ്ചായത്ത് സമിതിയിലെ ഒരു ഗ്രാമീണ തദ്ദേശ സ്ഥാപനമാണ് തെങ്കര (തെങ്കര) ഗ്രാമപഞ്ചായത്ത്.

ആരാധനാലയങ്ങൾ

  • ശ്രീ ഉദയർകുന്ന് ഭഗവതി ക്ഷേത്രം , അരകുറുശ്ശി
  • ഉച്ചക്കാളി ഭഗവതി ക്ഷേത്രം
  • സെൻ്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച്

ശ്രദ്ധേയരായ വ്യക്തികൾ

  • ഇസ്‌ഹാഖ്‌ മാസ്റ്റർ - ഇസ്‌ഹാഖ്‌ മാസ്റ്റർ അലനല്ലൂർ, ഭഗവദ്ഗീത ആദ്യാമായി മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത മുസ്ലീം പണ്ഡിതൻ.
  • ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്-
മലയാ‍ളത്തിലെ പ്രശസ്തനായ കവിയായിരുന്നു. അദ്ദേഹം . ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു .
  • ഭാവന രാധാകൃഷ്ണൻ-

കളിയാട്ടത്തിലെ എന്നോടെന്തിനി പിണക്കം ആണു് ആദ്യ സിനിമാഗാനം. ഇതിനു് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തുടർന്നു് നിരവധി ചിത്രങ്ങൾക്കും പാടിയിട്ടുണ്ടു്.