ഏ.വി.എച്ച്.എസ് പൊന്നാനി/എന്റെ വിദ്യാലയം

21:15, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anithaharidas (സംവാദം | സംഭാവനകൾ) ('== ഏ.വി.എച്ച്.എസ് പൊന്നാനി == 1895 ഫെബ്രുവരി 20 ന് ഒരു മിഡിൽ സ്ക്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഹരിഹര മംഗലത്ത് അച്ചുതവാരിയർ ആയിരുന്നു നടത്തിപ്പ് കമ്മറ്റി പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏ.വി.എച്ച്.എസ് പൊന്നാനി

1895 ഫെബ്രുവരി 20 ന് ഒരു മിഡിൽ സ്ക്കൂൾ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഹരിഹര മംഗലത്ത് അച്ചുതവാരിയർ ആയിരുന്നു നടത്തിപ്പ് കമ്മറ്റി പ്രസിഡന്റ്. 1935 ൽ അദ്ദേഹത്തിന്റെ മരണത്തോടെ സ്ക്കൂൾ മാനേജ്മെന്റ് എവി എജുക്കേഷണൽ സൊസൈറ്റി, പൊന്നാനി എന്ന പേരിൽ രജീസ്ട്രർ ചെയ്ത ട്രസ്റ്റിന്റെ കീഴിൽ ആവുകയും സ്ക്കൂളിന്റെ പേര് എവി ഹൈസ്ക്കൂൾ എന്നാക്കുകയും ചെയ്തു. ഇന്ന് താലൂക്കിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ എന്നും ഈ വിദ്യാലയം ഒന്നാമതാണ്. 2020 ൽ ഈ വിദ്യാലയത്തിന്റെ നുറ്റി ഇരുപത്തിയഞ്ചാം വാർഷം ആഘോഷിച്ചു. ഓരോ കുട്ടിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് എന്നും ഈ വിദ്യാലയത്തിലെ അദ്ധ്യാപകർ മുൻപന്തിയിലാണ്. പഠനം രസകരവും ആസ്വാദ്യകരവുമാക്കി തീർക്കാൻ വ്യത്യസ്തവും നൂതവുമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്ത് വരുന്നത്. ഇത് കൊണ്ട് തന്നെ ഓരോ വർഷവും പടി പടിയായ വളർച്ചയാണ് ഈ വിദ്യാലയത്തിന് ഉണ്ടാകുന്നത്.