ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി/എന്റെ ഗ്രാമം

20:41, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SRUTHI TC (സംവാദം | സംഭാവനകൾ) (ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എന്ന പുതിയ വിവരണം സൃഷ്ടിച്ചു)

ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി

ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിലെ സ്വരാജിൽ 1954 ൽ സ്ഥാപിച്ച വിദ്യാലയം

5.41 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സ്വരാജ്. ഏലത്തിനും, കുരുമുളക് കൃഷിക്കും പേര് കേട്ട സ്ഥലമാണിത്. ഈ സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അഞ്ചുരുളി. ഏഷ്യയിലെ രാജാവിന്റെ ഭരണം നിലനിൽക്കുന്ന രണ്ട് ഗോത്രവിഭാഗങ്ങളിൽ ഒന്നാണ് കോഴിമല.

പ്രധാന വ്യക്തികൾ

1. രാമൻ രാജമന്ന( കോഴിമല രാജാവ്)

2. സുഗതൻ കരുവാറ്റ (കവി)

3. ലിൻസി ജോർജ്ജ് (അധ്യാപിക - സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപിക അവാർഡ്-2020, സംസ്ഥാന അധ്യാപക അവാർഡ്-2020)

 
ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ മുരിക്കാട്ടുകുടി

4.കാഞ്ചിയാർ രാജൻ

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

1. അഞ്ചുരുളി

2. വാഗമൺ

3. അയ്യപ്പൻ കോവിൽ

4. കോഴിമല

ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ഉത്സവങ്ങൾ

മന്നാൻ കൂത്ത്

  • ഒരു ആദിവാസി അനുഷ്ഠാനകലാരൂപമാണ് മന്നാൻകൂത്ത്. കേരളത്തിലെ‍ ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമായ മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപമാണിത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള നാടൻ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുള്ള ഒരു കലാരൂപമാണിത്.

കാലായൂട്ട്

  • ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാൻ.മധുരമീനാക്ഷിയാണ് ഇവരുടെ ആരാധന മൂർത്തി.വ്യവസ്ഥാപിതമായ ഭരണക്രമം പിന്തുടരുന്ന ഇവരുടെ ആസ്ഥാനമാണ് ഇടുക്കി ജില്ലയിലെ കോവിൽമല .കോവിൽമല രാജാവിൻറെ നേതൃത്വത്തിൽ നടക്കുന്ന വിളവെടുപ്പ് മഹോത്സവമാണ് കാലായൂട്ട്
അധിക ചിത്രങ്ങൾ
 
അയ്യപ്പൻ കോവിൽ തൂക്കുപാലം