പ്രമാണം:നാലപ്പാട്ട് തറവാടും വന്നേരി ഗ്രാമവും ...jpg
നാലപ്പാട്ട്_തറവാടും_വന്നേരി_ഗ്രാമവും_...jpg (480 × 270 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 46 കെ.ബി., മൈം തരം: image/jpeg)
പുന്നയൂർക്കുളത്തിന്റെ ജീവനാഡിയാണ് നാലപ്പാട്ട ് തറവാട്. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യ (എലജി)മായ `കണ്ണുനീർതുള്ളി'യും `ആർഷജ്ഞാന'വും `രതിസാമ്രാജ്യ'വും വിക്‌ടർ യുഗോയുടെ `ലേ മിറാബ്‌ളേ'യുടെ വിവർത്തനമായ `പാവങ്ങളു'ം രചിച്ച നാലപ്പാട് നാരായണമേനോന്റെ തറവാട്. അദ്ദേഹത്തിന്റെ മരുമകളും കവയിത്രിയുമായ ബാലാമണിയമ്മയും മക്കൾ സുലോചനയും കമലയും അനുജത്തി അമ്മിണിയമ്മയും കളിച്ചുവളർന്ന തറവാട്. ബാലാമണിയെ വിവാഹം ചെയ്‌ത വി. എം. നായരുടെ `സർവ്വോദയം' വീട് അവിടെ നിന്നാൽ കാണാം. വി. എം. നായർ തന്നെ നാലപാടിന്റെ `കണ്ണുനീർതുള്ളി്' `ടിയർ ഡ്രോപ്‌സ്' എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തം ചെയ്‌തിട്ടുണ്ട്. പൊന്നാനിപ്പുഴയോരത്ത് പടർന്നു പന്തലിച്ച ഒരു പുരാതന സംസ്‌കൃതിയെപ്പറ്റി പറയുമ്പോൾ നാട്ടുകാർക്ക് ആയിരം നാവാണ്. നാലപാട് തറവാടിനു തന്നെ രണ്ടായിരം വർഷത്തെ ചരിത്രമുണ്ട്രെത. മൊയ്‌തു മൗലവി, എം. പി. ഭട്ടതിരിപ്പാട്. എം. ആർ. ബി., പ്രേംജി, കാട്ടുമാടം, ഇടശ്ശേരി, ഉറൂബ്, കെ. സി. എസ്. പണിക്കർ, സി. ഉണ്ണിരാജാ, വി. കെ ശ്രീരാമൻ, ആലങ്കോട് ലീലാകൃഷ്‌ണൻ, സി. രാധാകൃഷ്‌ണൻ, അബ്‌ദുൾ പുന്നയൂർക്കുളം എന്നിങ്ങനെ നിരവധി പേർ വന്നേരി നാടിന്റെ സന്തതികളാണ്. വള്ളത്തോളിന്റെ ഭാര്യവീടും പുന്നയൂർക്കുളത്തായിരുന്നു അങ്ങനെയാണ് നാലപ്പാടും വള്ളത്തോളും തമ്മിലടുക്കുന്നത്. എം. ടിയുടെ അച്ഛൻ നാരായണൻ നായർ പുന്നയൂർക്കുളത്ത് തെക്കേപ്പാട്ട് കുടുംബാംഗമായിരുന്നു. അദ്ദേഹം 45 കിലോമീറ്റർ അകലെ പാലക്കാട്ട് ജില്ലയിലെ കുടല്ലൂരിൽ സംബന്ധം ചെയ്‌തതു കാരണമാണ് അമ്മാവന്റെ വീട്ടിൽ എം. ടി. ജനിച്ചു വളരാനിടയായത്. എം. ടിയുടെ `നാലുകെട്ട്' ആ കാലഘട്ടത്തിന്റെ കഥയാണ്. എം. ടി. യുെട ഓപ്പോൾ കാർത്തൃായനി ടീച്ചറും പുന്നയൂർക്കുളത്തുണ്ട്. എഴുത്തുകാരിയുമാണ്. രണ്ടുതവണ നിയമസഭയിലേക്കു ജയിച്ച കെ. ജി. കരുണാകര മേനോൻ നാലപ്പാട് അമ്മിണിയമ്മയെയാണ് വിവാഹം ചെയ്‌തത്. കൊളാടി ഗോവിന്ദൻക്കുട്ടിയും രണ്ടുതവണ നിയമസഭാംഗമായ നാട്ടുകാരനാണ്. പി. ടി. മോഹനകൃഷ്‌ണനാണ് എം. എൽ. എ ആയ മറ്റൊരു വന്നേരിക്കാരൻ.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 17:23, 19 ഏപ്രിൽ 2024 | 480 × 270 (46 കെ.ബി.) | Vijitha p (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.