പിറവം

എറണാകുുളം ജില്ലയിലെ മൂവാറുുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കെ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കുംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിൻറെ ഭാഗമായി . പഴയ കൊച്ചിയുടേയും തിരുവിതാംകൂറിൻറേയും അതിർത്തി കൂടിയായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികുളുടെ ബാക്കിുപ്പത്രം ഭൂതകാലത്തിൻറെ ഓർമ്മപ്പോലെ ഇന്നും ഇവിടെ കാണാം . പാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുുടുംബ േ ക്ഷത്രങ്ങളും പോയകാലത്തിൻറെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട് . ആട്ടക്കഥ, ചാക്യാർക്കൂത്ത് എന്നിവ രാജകുുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇ വിടെ വ ളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതനക്കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പഠിപ്പുുര സ്ഥിതി ചെയ്യുന്നത് പിറവത്താണ് രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയ പള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്