എസ് എച്ച് എൽ പി എസ് കടയനിക്കാട്

22:36, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32407 (സംവാദം | സംഭാവനകൾ)


എസ് എച്ച് എൽ പി എസ് കടയനിക്കാട്
വിലാസം
കടയനിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201732407





അറിവിന്റെ കൈത്തിരിവെട്ടം പകർന്നു ഒരു ഗ്രാമത്തെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശി

ചരിത്രം

കോട്ടയം ജില്ലയില്‍ വെള്ളാവൂര്‍ പഞ്ചായത്തില്‍ 3-ം വാര്‍ഡില്‍ കടയനിക്കാട് എന്ന സ്ഥലത്ത് എസ്. എച്ച്. എല്‍. പി. സ്കൂള്‍ സ്ഥിതിചെയ്യുന്ന. പെരുന്നേല്‍ ആശാന്‍ ഒരു കുടിപ്പള്ളിക്കൂടമായി 1.10.1917 ല്‍ ഈ സ്ഥാപനം ആരംഭിച്ചു. 1920 ല്‍ ഇത് ഗ്രാന്റ് സ്കൂളായി അംഗീകരിച്ചു. 1926 ല്‍ ഈ സ്കൂള്‍ തലക്കുളത്തില്‍ മത്തായി ചെറിയാന്‍ ഏറ്റെടുക്കുകയും, പള്ളി സ്ഥാപിച്ചുകഴിഞ്ഞപ്പോള്‍ പള്ളിക്കു വിട്ടുകൊടുക്കുകയും ചെയ്തു. മലേപ്പറമ്പില്‍ ആഗസ്തി കോരയില്‍ നിന്നും 25 സെന്റ് സ്ഥലം വാങ്ങി സ്കൂള്‍ കെട്ടിടം അവിടെ പണികഴിപ്പിച്ചു. ഓലക്കെട്ടിടമായിരുന്ന സ്കൂള്‍ ഒരവസരത്തില്‍ സാമൂഹ്യദ്രോഹകള്‍ തീ വച്ച് നശിപ്പിച്ചു. പിന്നീട് പണി തീര്‍ത്ത സ്കൂളാണ് ഇന്നുള്ളത്. 5-ം ക്ലാസ് വരെയുണ്ടായിരുന്ന ഈ സ്കൂള്‍ കുട്ടികളുടെ കുറവുമൂലം 4-ാ ക്ലാസ് വരെയുള്ള എല്‍. പി. സ്കൂളായി പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

6 ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും, കമ്പ്യൂട്ടര്‍ മുറിയും, ഒരു അടുക്കളയും ചേര്‍ന്നതാണ് ഇന്നത്തെ സ്കൂള്‍ കെട്ടിടം. LKG, UKG, 1-4 വരെയുള്ള ക്ലാസുകളില്‍ ബഞ്ചുകളും ഡസ്കുകളും ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാനും, ലൈറ്റും, കുടിവെള്ളസൗകര്യവും ഉണ്ട്. 2004 ല്‍ മഴവെള്ള സംഭരണി നിര്‍മ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.507737 ,76.727261| width=800px | zoom=16 }}