എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/Say No To Drugs Campaign

15:37, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത ക്ലബ്

സന്തോഷകരവും ആരോഗ്യത്തോട് കൂടിയതുമായ ബാല്യം കുട്ടികൾക്ക് ഉറപ്പു വരുത്തുന്നതിനായി ലഹരിമുകതമായ പഠന കാലം സജ്ജമാക്കുന്നതിനായി  വിദ്യാലയത്തിൽ ലഹരി വിമുക്തി ക്ലബ് രൂപികരിച്ചു   ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ശക്തമായ സംഘാടനം ലഭ്യമാക്കുന്നതിന് രക്ഷിതാക്കൾ , പൊതുസമൂഹം ,അഭ്യുദയ കാംഷികൾ ,എക്‌സൈസ് വിഭാഗം ,തദ്ദേശ്ശ സ്വയഭരണ സ്ഥാപനം എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ വിദ്യാലയത്തിലെ കുട്ടികളുടെ മൊത്തം സുരക്ഷതയുമായി ബന്ധപെട്ടു സ്കൂൾ തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാസത്തിൽ ഒരു തവണ ഈ സമിതി ചേരുന്നു

ബോധവത്കരണ ക്ലാസുകൾ

വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ യു.പി ,ഹൈസ്സ്‍കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും  വിവിധ ദിനങ്ങളിലായി ബോധവൽക്കരണ ക്ലസ്സുകൾനടത്തി.

VENDA പ്രൊജക്റ്റ്

VENDAപ്രൊജക്റ്റ് ന്റെ ഭാഗമായി ഫോര്ത് വേവ് ഫൌണ്ടേഷൻ 6 മുതൽ 10  വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ബോധ വൽക്കരണ ശില്പശാല നടത്തി  

വിദ്യാലയത്തിലെ SPC സേന വിഭാഗത്തിന്റെ നേതൃത്വത്തിലും  ക്‌ളാസ്സുകൾനടന്നു. ലഹരി വിരുദ്ധബോധ വൽക്കരണ ക്ലാസ്സുകളുടെ നടത്തിപ്പിനായി  കാലടി  എക്‌സൈസ് റേഞ്ച് ഓഫീസിന്റെ സേവനം ലഭ്യമായിരുന്നു.

ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊളളുന്ന ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . എക്‌സൈസ് ഓഫീസർ ശ്രീ വര്ഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരി വിരുദ്ധ പ്രതിജ്ഞ

ജൂൺ 26, ലഹരി വിരുദ്ധ ദിനം,നവംബര്  1കേരള പിറവി ദിനം എന്നീ ദിനങ്ങളിൽ കുട്ടികൾ ലഹരി എന്ന വിപത്തിനെതിരെ പോരാടുമെന്നും ജീവിതമാണ് ലഹരി എന്ന സത്യം ജീവിതത്തിൽ പകർത്തുമെന്നും പ്രതിജ്ഞയെടുത്തു.

ലഹരി വിരുദ്ധ പോസ്റ്റർ മത്സരം

ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ പ്രദര്ശനം നടത്തി .

ലഹരി വിരുദ്ധ ഒപ്പു ശേഖരണം

ജീവിതത്തിൽ മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുമെന്നും ഉറക്കെ പ്രഖ്യാപിച്ചു  കൊണ്ട്  ലഹരി വിരുദ്ധ ഒപ്പു ശേഖരണം നടത്തി.

സംഗീത നൃത്ത ശില്പം

ജീവിത ലഹരിയോളം വരില്ല ബാഹ്യ ലഹരി എന്നും സംഗീതമെന്ന ലഹരി കെടാത്ത ഒരു വിളക്കായി നിൽക്കണമെന്നും പ്രചരിപ്പിച്ചു കൊണ്ട് ജീവിതം തന്നെ ലഹരി എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം നടത്തി.

ലഹരി വിരുദ്ധ പ്രചാരണം

ലഹരി എന്ന വിപത്തു സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപ്പെടേണ്ടതിന്റെ ആവശ്യകത കുഞ്ഞു മനസുകളിൽ ഉറപ്പിക്കുന്നതിനായി സമീപ പ്രദേശങ്ങളിലെ  പ്രൈമറി വിദ്യാലയങ്ങളിലും ജംഗ്ഷനുകളിലും വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ പ്രചാരണം നടത്തി.

എയറോബിക് പെർഫോമൻസ്

ലഹരിക്കടിമപ്പെടാതിരിക്കാൻ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം അത്യന്തപേക്ഷിതമാണെന്നു പ്രഖ്യാപിച്ചു കൊണ്ട്  spc കേഡറ്റുകൾ എയറോബിക് പെർഫോമൻസ് നടത്തി .

ലഹരി വിമുക്ത ഭവനം

സമൂഹത്തിൽ നിന്നും ലഹരി തുടച്ചു മട്ടൻ ആദ്യമേ സ്വന്തം ഭവനം ലഹരി മുക്തമാക്കി കുട്ടികൾ...

സംവാദ സദസ്സ്

വിദ്യാർഥികൾക്കിടയിൽ വർധിച്ചു  വരുന്ന മയക്കു മരുന്ന് ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒരു സംവാദ സദസ്സ് നടത്തി. വിദ്യാലയത്തിലെ അധികം പേര് താമസിക്കുന്ന സ്ഥലങ്ങളിലെ വാർഡ് മെംബേർസ് സാമൂഹ്യ പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ സംവാദത്തിൽ പങ്കെടുത്തു  .

പ്രവർത്തന വിലയിരുത്തൽ

വിമുക്തി പ്രവർത്തത്തനങ്ങളുടെ  പഠനത്തിന്റെ ഭാഗമായി എക്‌സൈസ് റേഞ്ച് ഓഫീസർസ് ഡോ. അനീഷിന്റെ നേതൃത്വത്തിൽ ഉള്ള പൊജെക്ട അസ്സോസിയേറ്റ്സ് എന്നിവർ സ്കൂൾ സന്ദർശിക്കുകയും ഹെഡ്മാസ്റ്ററും ലഹരി വിരുദ്ധ ക്ലബ് കൺവീനെർമാരും വിദ്യാര്ഥികളുമായും സംവദിക്കുകയും അവരിൽ നിന്നും വിവര ശേഖരണം നടത്തുകയും ചെയ്തു .